Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:44 AM IST Updated On
date_range 20 Jun 2022 5:44 AM ISTനാടിനെ നടുക്കി അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം
text_fieldsbookmark_border
കോട്ടയം: സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും അക്രമങ്ങൾക്കും കേന്ദ്രമായ നാഗമ്പടത്ത് പട്ടാപ്പകൽ അരങ്ങേറിയ കൊലപാതകം നാടിനെ നടുക്കി. ഒഡിഷ സ്വദേശി ബുർദ ശിശിർ ആണ് മറ്റൊരു ഒഡിഷക്കാരനായ രാജേന്ദ്ര ഗൗഡയുടെ വെട്ടേറ്റ് മരിച്ചത്. കീഴടങ്ങിയ രാജേന്ദ്ര ഗൗഡ അറിയിച്ചതനുസരിച്ച് റെയിൽവേ പൊലീസ് സ്ഥലത്തെത്തുമ്പോൾ രക്തം വാർന്ന് മണ്ണിൽ മരിച്ചുകിടക്കുന്ന ശിശിറിനെയാണ് കാണുന്നത്. കഴുത്തിനു പിന്നിലാണ് വെട്ടേറ്റത്. ഇരുവരും നാട്ടിൽ അയൽവാസികളാണ്. അവിടെവെച്ച് ശിശിർ ഭാര്യയെയും മകളെയും ഉപദ്രവിക്കുകയും കളിയാക്കുകയും ചെയ്തകാര്യം സംസാരിച്ചുതീർക്കാനെന്നുപറഞ്ഞാണ് രാജേന്ദ്ര ഗൗഡ നാഗമ്പടം വ്യവസായ കേന്ദ്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വിളിച്ചുവരുത്തിയത്. ഇയാൾക്കൊപ്പം കൂട്ടുകാരായ മൂന്നുപേർകൂടിയുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ വടിവാളുപോലുള്ള ആയുധം ഉപയോഗിച്ച് ശിശിർ ആക്രമിക്കാൻ ശ്രമിച്ചെന്നും ആയുധം പിടിച്ചുവാങ്ങി തിരിച്ചുവെട്ടുകയായിരുന്നു എന്നാണ് രാജേന്ദ്ര ഗൗഡ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. ആക്രമിക്കാനുപയോഗിച്ച ആയുധം കണ്ടെടുക്കാനായിട്ടില്ല. ജില്ലയിലെ അന്തർസംസ്ഥാന തൊഴിലാളികൾ സാധാരണ ഒത്തുകൂടുന്ന സ്ഥലമാണ് നാഗമ്പടം. ഞായറാഴ്ച കോട്ടയം നഗരത്തിലെ തെരുവുകച്ചവട വിപണികളിലെത്തുന്ന തൊഴിലാളികൾ തുടർന്ന് നാഗമ്പടം ബസ് സ്റ്റാൻഡ്, റെയില്‍വേ സ്‌റ്റേഷന്‍, ഗുഡ് ഷെഡ് റോഡ് എന്നിവിടങ്ങളിൽ ഒത്തുകൂടുന്നതാണ് പതിവ്. ഇവർ തമ്മിൽ ലഹരിവസ്തുക്കൾ കൈമാറുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇരുട്ടാവുന്നതോടെ ഈ പ്രദേശങ്ങൾ ഇവർ കൈയേറും. യാത്രക്കാർ ഏറെ ഭീതിയോടെയാണ് ഈ സ്ഥലങ്ങളിലൂടെ കടന്നുപോവുന്നത്. തൊഴിലാളികൾ തമ്മിൽ മദ്യപിച്ചും ലഹരിപദാർഥങ്ങൾ ഉപയോഗിച്ചും തർക്കങ്ങൾ പതിവാണ്. എന്നാൽ, കുറച്ചുകാലമായി നാഗമ്പടം ശാന്തമായിരുന്നു. 10 വര്‍ഷത്തിനിടെ അഞ്ച് കൊലപാതകങ്ങള്‍ നാഗമ്പടം ബസ് സ്റ്റാൻഡ്, സ്‌റ്റേഡിയം ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിട്ടുണ്ട്. KTL NAGAMPADAM MURDER 1- കൊല്ലപ്പെട്ട ശിശിറിന്‍റെ മൃതദേഹം പൊലീസ് പരിശോധിക്കുന്നു KTL NAGAMPADAM MURDER 2 - കൊല്ലപ്പെട്ട ശിശിറിന്‍റെ മൃതദേഹം പൊലീസ് പരിശോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story