Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരിച്ചതാര്​; പൊലീസ്​...

മരിച്ചതാര്​; പൊലീസ്​ അന്വേഷണം തുടങ്ങി

text_fields
bookmark_border
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ്​ കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതൻ ആരെന്ന്​ ക​ണ്ടെത്താൻ പൊലീസ്​ അന്വേഷണം തുടങ്ങി. 'മരിച്ചതെന്ന്​ കരുതിയയാളെ' ജീവനോടെ കണ്ടെത്തിയ സാഹചര്യത്തിലാണ്​ അജ്ഞാതനെ തിരിച്ചറിയാൻ ഗാന്ധിനഗർ പൊലീസ്​ വിശദപരിശോധന ആരംഭിച്ചത്​. ശനിയാഴ്ച രാവിലെ എട്ടോടെയാണ്​ 65 വയസ്സ്​​ തോന്നിക്കുന്ന വയോധികനെ പഴയ ഒ.പി ശീട്ട് കൗണ്ടറിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. പൊലീസെത്തി മൃതദേഹം അത്യാഹിത വിഭാഗത്തിലേക്ക്​ മാറ്റി. തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ആർപ്പൂക്കര വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബിയാണെന്ന്​ (67) ബന്ധുക്കൾ സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച സംസ്കാരം നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കി. ഇതിനിടെയായിരുന്നു 'ട്വിസ്റ്റ്​'. ശനിയാഴ്ച സന്ധ്യക്ക്​ മെഡിക്കൽ കോളജിന്​ സമീപത്തെ ബാറിലിരുന്ന് ബേബി മദ്യപിക്കുന്നത് നാട്ടുകാർ കണ്ടു. പൊലീസ് ബാറിലെത്തി ബേബിയെ കണ്ട ശേഷം അദ്ദേഹത്തിന്‍റെ സഹോദരനെ വിളിച്ചുവരുത്തി. ബാറിലിരിക്കുന്നത് ബേബിയാണെന്ന് ഉറപ്പു വരുത്തി. ഇതോടെയാണ് മരിച്ചയാൾ ബേബിയല്ലെന്ന്​ പൊലീസ് സ്ഥിരീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story