Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:44 AM IST Updated On
date_range 19 Jun 2022 5:44 AM ISTതെരുവുനായ് വന്ധ്യംകരണ പദ്ധതി കടലാസിൽ ഒതുങ്ങി
text_fieldsbookmark_border
blurb പദ്ധതി നിലച്ചിട്ട് രണ്ടുവർഷം കോട്ടയം: തെരുവുനായ് ശല്യവും നായ്ക്കളുടെ കടിയേറ്റ് പരിക്കേൽക്കുന്നത് പതിവായിട്ടും പദ്ധതി പുനരാവിഷ്‌കരിക്കാൻ കഴിയാതെ കടലാസിൽ ഒതുങ്ങിയിട്ട് രണ്ടുവർഷം. നഗരത്തിലെ നിരത്തുകളിൽ വിഹരിക്കുകയാണ് ഇവ. കഴിഞ്ഞ ദിവസങ്ങളിലായി പുതുപ്പള്ളി, കാരാപ്പുഴ, പാമ്പാടി, പ്രദേശങ്ങളിൽ നിരവധിപേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. വന്ധ്യംകരണ പദ്ധതി തെരുവുനായ്ക്കൾക്കും എ.ബി.സി പദ്ധതി വീടുകളിൽ വളർത്തുന്ന നായ്ക്കൾക്കുമാണ് നടപ്പാക്കിയത്. എന്നാൽ, രണ്ട് പദ്ധതികളും ഒരുപേരിൽ നടപ്പാക്കാൻ തുടങ്ങുകയായിരുന്നു. വന്ധ്യംകരണത്തിന് എ.ബി.സി പദ്ധതിപ്രകാരം 1500 രൂപയാണ് ഇടയാക്കുന്നത്. കൃത്യമായി വന്ധ്യംകരണം നടക്കാത്തതും പൊതുനിരത്തിലെ ഭക്ഷണലഭ്യതയുമാണ് നായ്ക്കളുടെ വളർച്ചക്കും കുഞ്ഞുങ്ങൾ പെരുകാനും കാരണമാകുന്നതെന്ന് മൃഗസംരക്ഷണ അധികൃതർ പറയുന്നു. കുടുംബശ്രീ മുഖേനയായിരുന്നു വന്ധ്യംകരണ പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുവർഷമായി പദ്ധതി നിലച്ചു. കുടുംബശ്രീ അംഗീകൃത ജന്തുക്ഷേമ സംഘടന അല്ലാത്തതിനാൽ, ഇവരിൽനിന്നും ചുമതല മാറ്റി പുതിയ ഉത്തരവ് വന്നു. ഇതോടെ നഗരസഭ, പഞ്ചായത്ത് എന്നിവ ഫണ്ട് അനുവദിച്ച് സ്വകാര്യ ഏജൻസികൾക്ക് നൽകി അതത് സ്ഥലത്തെ വെറ്ററിനറി സർജൻമാരെ ഇംപ്ലിമെന്‍ററി ഓഫിസറായി നിയമിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. കൂടാതെ ജന്തുക്ഷേമ സംഘടനയെയും ഉൾപ്പെടുത്തി നിർവഹണ സമിതി രൂപവത്കരിച്ച് വേണം പദ്ധതി പുനരാവിഷ്‌കരിക്കാൻ. എന്നാൽ, ഇതിന് സാധിക്കാത്തതാണ് തെരുവുനായ് വന്ധ്യംകരണ പ്രക്രിയ മുടങ്ങാൻ കാരണം. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും പേവിഷബാധ ഉന്മൂലനം ചെയ്യുന്ന അനിമൽ ബർത്ത് കൺട്രോളർ (എ.ബി.സി) പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവയുടെ എണ്ണത്തിൽ വലിയ വർധനയാണുള്ളത്. രാത്രിയും തെരുവുനായ്ക്കൾ കൂട്ടമായി ആക്രമണം നടത്താറുണ്ടെന്ന് കാൽനട, വാഹനയാത്രികർ പറയുന്നു. പൊതുനിരത്തുകളിലെ അറവുമാലിന്യം ഉൾപ്പെടെയുള്ളവയുടെ അനിയന്ത്രിത നിക്ഷേപമാണ് നായ്ക്കൾ ഗ്രാമ-നഗര വ്യത്യാസമില്ലാതെ പെരുകാൻ കാരണം. വാഹനമിടിച്ച് പരിക്കേറ്റതും പ്രായമേറിയതും വീട്ടുകാർ ഉപേക്ഷിക്കുന്നതുമായ നായ്ക്കളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. നഗരസഭയിൽ വന്ധ്യംകരണത്തിനായി കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. വന്ധ്യംകരണ പ്രക്രിയക്കായി ഫ്രണ്ട്‌സ് ഓഫ് അനിമൽസ് സംഘടന തയാറാണ്. ജില്ലയിലെ പഞ്ചായത്ത്, നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ ഇതിന് അനുയോജ്യമായ കെട്ടിടം, സ്ഥലം, സൗകര്യങ്ങൾ സജ്ജമാക്കണം. കൂടാതെ, സ്വകാര്യ വെറ്ററിനററി ഡോക്ടർമാരുടെ സേവനവും സജ്ജമാക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് ഭാരവാഹി കൂടിയായ ഡോ. ബിജു പറഞ്ഞു. leadable
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story