Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമരിച്ചെന്നുകരുതിയയാളെ...

മരിച്ചെന്നുകരുതിയയാളെ ജീവനോടെ കണ്ടെത്തി

text_fields
bookmark_border
ഗാന്ധിനഗർ(കോട്ടയം): മരിച്ചെന്ന്​ കരുതിയയാളെ ജീവനോടെ കണ്ടെത്തി. മൃതദേഹം പോസ്റ്റ്​മോർട്ടം നടപടിക്കായി മോർച്ചറിയി​ലേക്ക്​ മാറ്റിയശേഷമാണ്​ 'മരിച്ചയാളെ' വൈകീട്ട്​ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ക​ണ്ടെത്തിയത്​. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ്​ സംഭവങ്ങളുടെ തുടക്കം. ആശുപത്രി പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിനു സമീപം വയോധികനെ മരിച്ചനിലയിൽ ക​ണ്ടെത്തി. വിവരമറിഞ്ഞ്​ എത്തിയവർ മൃതദേഹം വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബിയുടേതാണെന്ന്​ (67) സംശയം ഉന്നയിച്ചു. തുടർന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഏഴാംവാർഡ് മെംബറുമായ ലൂക്കോസ് ഫിലിപ്പിനെ വിവരം അറിയിച്ചു. അദ്ദേഹംവഴി ബേബിയുടെ ബന്ധുക്കളെയും. തുടർന്ന്​ ബന്ധുക്കൾ ആശുപത്രിയിലെത്തി മരിച്ചത്​ ബേബി തന്നെയാണെന്ന്​ സ്ഥിരീകരിച്ചു. അവിവാഹിതനായ ബേബി വീട്ടിൽനിന്നിറങ്ങി മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുകയായിരുന്നു. രാത്രിയിൽ പഴയ ഒ.പി ടിക്കറ്റ് കൗണ്ടറിന്​ സമീപമാണ് ഉറങ്ങിയിരുന്നത്. മരിച്ചയാളുമായുണ്ടായിരുന്ന സാമ്യവും ബേബിയാണ്​ മരിച്ചതെന്നുറപ്പിച്ചു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ച്​ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ മോർച്ചറിയിലേക്ക്​ മാറ്റി. ഞായറാഴ്ച വില്ലൂന്നിയിലെ പള്ളി സെമിത്തേരിയിൽ സംസ്കാരവും നിശ്ചയിച്ചു. എന്നാൽ, വൈകീട്ട്​​ ഇതൊന്നുമറിയാതെ ആശുപത്രി പരിസരത്ത്​​ ചുറ്റിക്കറങ്ങിയ ബേബിയെ കണ്ട ചിലർ ഗാന്ധിനഗർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ പൊലീസും ബന്ധുക്കളും എത്തി ബേബി തന്നെയാണ്​ആളെന്നുറപ്പിച്ചു. ആശുപത്രിയിലെ മൃതദേഹം അജ്ഞാതന്‍റെയാക്കി രേഖകളിൽ മാറ്റുകയും ചെയ്തു. KTG UNKNOWN DEATH- മെഡിക്കൽ കോളജ് ആശുപത്രിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story