Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2022 5:33 AM IST Updated On
date_range 19 Jun 2022 5:33 AM ISTസംസ്ഥാന യൂത്ത് വോളിബാൾ: ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്ന്
text_fieldsbookmark_border
തൊടുപുഴ: തൊടുപുഴ ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച ആദ്യ റൗണ്ട് മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം ടീമുകൾക്ക് വിജയം. എറണാകുളം കാസർകോടിനെയും കോഴിക്കോട് വയനാടിനെയും ഏകപക്ഷീയമായ മൂന്നു സെറ്റിനാണ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് സെറ്റിനാണ് മലപ്പുറത്തിന്‍റെ ജയം. വനിത വിഭാഗത്തിൽ പത്തനംതിട്ട നേരിട്ടുള്ള സെറ്റുകൾക്ക് കോഴിക്കോടിനെ തോൽപിച്ചു. ആലപ്പുഴ (3-0) കാസർകോടിനെയും കണ്ണൂർ (3-0) എറണാകുളത്തെയും പരാജയപ്പെടുത്തി. ആതിഥേയരായ ഇടുക്കി നേരിട്ടുള്ള സെറ്റുകൾക്ക് കാസർകോടിനെയും തോൽപിച്ചു. മറ്റൊരു മത്സരത്തിൽ തൃശൂരിനെ കോട്ടയവും പരാജയപ്പെടുത്തി. പുരുഷ- വനിത വിഭാഗങ്ങളിൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story