Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി രാജിവെച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ തുടരന്വേഷണം നടത്തണം -പി.ജെ. ജോസഫ്

text_fields
bookmark_border
കോട്ടയം: അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയന് കേരളത്തിലെ മുഖ്യമന്ത്രിയായി തുടരാൻ ധാർമികമായ അവകാശമില്ലെന്ന്​ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. അഴിമതിയുടെ പേരുപറഞ്ഞ് അധികാരത്തിൽവന്ന മുഖ്യമന്ത്രി ആരോപണം തെളിയിക്കപ്പെടുന്നതുവരെ അധികാരത്തിൽനിന്ന് മാറിനിന്ന് മാതൃക കാട്ടണം. തുടരന്വേഷണം ഹൈകോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, ജോണി നെല്ലൂർ, വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, സംസ്ഥാന അഡ്വൈസർ ഇ.ജെ. ആഗസ്തി, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, അജിത് മുതിരമല, ചെറിയാൻ ചാക്കോ, ജോസ്​മോൻ മുണ്ടക്കൽ, പോൾസൺ ജോസഫ്, മാഞ്ഞൂർ മോഹൻകുമാർ, മാത്തുക്കുട്ടി പ്ലാത്താനം, സന്തോഷ് കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, ജോയി ചെട്ടിശ്ശേരിൽ, ആർ. ശശിധരൻനായർ, പി.സി. മാത്യു, എ.കെ. ജോസഫ്, മൈക്കിൾ ജയിംസ്, സ്റ്റീഫൻ പാറവേലിൽ, മേഴ്സി ജോൺ, കുഞ്ഞുമോൻ ഒഴുകയിൽ, കുര്യൻ പി.കുര്യൻ, സി.വി. തോമസുകുട്ടി, ജോർജ് പുളിങ്കാട്, ഷിജു പാറയിടുക്കിൽ, തങ്കമ്മ വർഗീസ്, സെബാസ്റ്റ്യൻ ജോസഫ്, നോയൽ ലൂക്ക്, കെ.എസ്. ചെറിയാൻ, എബി പൊന്നാട്ട്, ജോയി സി.കാപ്പൻ, പി.ടി. ജോസ് പാരിപ്പള്ളിൽ, സാബു ഒഴുങ്ങാലിൽ, ദീപു തേക്കുംകാട്ടിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, സെബാസ്റ്റ്യൻ കോച്ചേരിൽ, ജോൺ ജോസഫ്, എബ്രാഹംതോമസ്, ബാലു ജി.വെള്ളിക്കര, കെ.സി. കുഞ്ഞുമോൻ, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. KTG KERALA CONGRESS- കേരള കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story