Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:46 AM IST Updated On
date_range 18 Jun 2022 5:46 AM ISTഹരിത പഞ്ചായത്ത് പ്രഖ്യാപനം നടത്തി
text_fieldsbookmark_border
ഈരാറ്റുപേട്ട: മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ ഈരാറ്റുപേട്ട ബ്ലോക്കിൽ മുന്നിൽ നിൽക്കുന്ന മേലുകാവ് പഞ്ചായത്തിൽ . ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ അനുരാഗ് കെ.ആറിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേലുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് സി.വടക്കേൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെംബര്‍ ഷോൺ ജോർജ് മുഖ്യപ്രഭാഷണം നടത്തി. മികച്ച പ്രവർത്തനം കാഴ്ചവെച്ച അംഗങ്ങളായ ബീന ജോസ്, മോളി ജോസ് എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ മറിയാമ്മ ഫെർണാണ്ടസ് ഹരിതകർമസേന അംഗങ്ങളെ ആദരിച്ചു. ഹരിതലോഗോ പ്രകാശനം ബ്ലോക്ക് അംഗം ജെറ്റോ ജോസ് നിർവഹിച്ചു. ബെവിൻ ജോൺ വർഗീസ്, മേഷ് ബി.വെട്ടിമറ്റം തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോസഫ് സ്വാഗതവും വി.ഇ.ഒ സുനിത് ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story