Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:46 AM IST Updated On
date_range 18 Jun 2022 5:46 AM ISTസി-ഡിറ്റ് നിയമനം
text_fieldsbookmark_border
കോട്ടയം: സി-ഡിറ്റിൻെറ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ലേബർ നിയമനം നടത്തും. പത്താംക്ലാസ് പാസായ ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ ജയിച്ച് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റുള്ള ഉദ്യോഗാർഥികളുടെ വാക്- ഇൻ-ഇന്‍റർവ്യൂ തിരുവനന്തപുരം സി-ഡിറ്റ് മെയിൻ കാമ്പസിൽ നടക്കും. ഫോൺ: 0471 2380910. ക്വട്ടേഷൻ ക്ഷണിച്ചു കോട്ടയം: കുടുംബശ്രീ ജില്ല മിഷൻെറ നേതൃത്വത്തിൽ കോട്ടയം ബുക്ക് ഡിപ്പോയിൽനിന്ന് 2022-2023 അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തകങ്ങൾ ജില്ലയിലെ വിവിധ സ്‌കൂൾ സൊസൈറ്റികളിൽ വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളിൽനിന്ന് കരാർ അടിസ്ഥാനത്തിൽ (ആവശ്യമുള്ള സമയത്ത്) ഡ്രൈവർ, ഡീസൽ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 1 മെട്രിക് ടൺ, 1-2 മെട്രിക് ടൺ, 2-3 മെട്രിക് ടൺ, 3-5 മെട്രിക് ടൺ ശേഷിയുള്ള വാഹനം അഭികാമ്യം. 24ന് വൈകീട്ട് നാലിനകം സമർപ്പിക്കണം. ഫോൺ: 9074457224, 9544712351.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story