Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂട്ടർ കാനയിൽ വീണു

സ്കൂട്ടർ കാനയിൽ വീണു

text_fields
bookmark_border
തലയോലപ്പറമ്പ്: റോഡരികിലെ മൂടി ഇല്ലാത്ത കാനയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ബ്രഹ്മമംഗലം സ്വദേശി മനോജിനാണ് (50) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ മനോജിനെ വൈക്കത്തെ സ്വകാര്യ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ തലയോലപ്പറമ്പ്-വൈക്കം റോഡിൽ നൈസ് തീയറ്ററിന് സമീപമായിരുന്നു അപകടം. കെ.ആർ ഓഡിറ്റോറിയം മുതൽ സിംല ജങ്​ഷൻ വരെയുള്ള ഭാഗത്ത് റോഡരികിലെ ഓടക്ക്​ മൂടിയില്ലാത്തത് മൂലം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. വളവോടുകൂടിയ ഈ ഭാഗങ്ങളിൽ വലിയവാഹനങ്ങൾ വീശിയെടുക്കുമ്പോൾ അതിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്ന ഇരുചക്രവാഹനങ്ങളാണ് അധികവും മൂടിയില്ലാത്ത കാനയിൽവീണ് അപകടം സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ചെറുതും വലുതുമായ പത്തിലധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാന കോൺക്രീറ്റ് ചെയ്ത് അതിന് മുകളിൽ മൂടി സ്ഥാപിക്കുന്നതിന് നാലുവർഷം മുമ്പ്​ സ്ലാബ് വാർത്തിട്ടിരുന്നെങ്കിലും ഇതുവരെ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇനിയും ദുരന്തത്തിന് കാത്തുനിൽക്കാതെ സ്ലാബിട്ട് അപകടമൊഴിവാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. KTL Scootter തലയോലപ്പറമ്പ് നൈസ് തിയറ്ററിന്​ സമീപം മൂടിയില്ലാത്ത കാനയിലേക്ക് തെറിച്ചുവീണ സ്കൂട്ടർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story