Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവളവില്‍ ലോറി മറിഞ്ഞു

വളവില്‍ ലോറി മറിഞ്ഞു

text_fields
bookmark_border
വളവില്‍ ലോറി മറിഞ്ഞു
cancel
രാമപുരം: പാലാ-തൊടുപുഴ റോഡില്‍ കുറിഞ്ഞിയില്‍ ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് നിസ്സാരപരിക്ക്. കുഴിവേലി വളവില്‍ വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടരയോടെയാണ് അപകടം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇവരെ കരിങ്കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയില്‍നിന്നും തിടനാട്ടിലെ കോഴിഫാമിലേക്ക് കോഴിത്തീറ്റിയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വിലയിരുത്തുന്നത്. കോഴിത്തീറ്റി മറ്റൊരു ലോറിയിലേക്ക് മാറ്റിയശേഷം ലോറി അപകടസ്ഥലത്തുനിന്ന് നീക്കി. പാലാ-തൊടുപുഴ റോഡ് സ്ഥിരം അപകടമേഖലയാണ്. രണ്ടുവര്‍ഷത്തിനിടയില്‍ മുപ്പതോളം വാഹനങ്ങള്‍ ഇവിടെ വളവില്‍ മറിഞ്ഞിട്ടുണ്ട്. റോഡ് നിർമാണത്തിലെ അപാകതയും ഒരു വശത്തേക്ക് നിരങ്ങിനീങ്ങുന്ന ടാറിങുമാണ് അപകടത്തിനിടയാക്കുന്നത്. നേരെയുള്ള റോഡിലൂടെ വേഗത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് വലിയവളവ് മനസ്സിലാക്കാന്‍ സാധിക്കാത്തതും അപകടത്തിനിടയാക്കുന്നുണ്ട്. പടം: കുറിഞ്ഞിയിൽ അപകടത്തിൽ മറിഞ്ഞ ലോറി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story