Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:46 AM IST Updated On
date_range 18 Jun 2022 5:46 AM ISTപണിതീരാതെ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ്
text_fieldsbookmark_border
പൊൻകുന്നം: ദേശീയപാതയോരത്ത് പൊൻകുന്നം ടൗണിൽ ചിറക്കടവ് പഞ്ചായത്തിൻെറ മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സിൻെറ നിർമാണം മൂന്നുവർഷമായിട്ടും പൂർത്തിയായില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 2019ൽ തറക്കല്ലിട്ട് മേയിൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങളാണ് ഇഴഞ്ഞുനീങ്ങുന്നത്. ആ ഭരണസമിതിയുടെ കാലവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയെങ്കിലും നിർമാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ദേശീയപാതയോരത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് ഷോപ്പിങ് കോംപ്ലക്‌സ് നിർമിക്കുന്നത്. മൂന്ന് നില കെട്ടിടം 2,59,000 ചതുരശ്രയടിയിൽ ആധുനിക സമുച്ചയമാണ് നിർമിക്കുന്നത്. 52 മുറികളും മൂന്ന് നിലകളിൽ ഹാളും വിശാലമായ പാർക്കിങ് സ്ഥലവും രൂപകൽപന ചെയ്തിട്ടുണ്ട്. അഞ്ച് കോടി രൂപയാണ് നിർമാണത്തിന് വകയിരുത്തിയിരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ബാക്കി പണികൾ നീണ്ടുപോവുകയായിരുന്നു. ഷോപ്പിങ് കോംപ്ലക്‌സ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് പഞ്ചായത്ത് നേതൃത്വം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഉടനെങ്ങും ആരംഭിക്കാൻ കഴിയുന്ന വേഗത്തിലല്ല നടക്കുന്നത്. പണി പൂർത്തിയായി ലേല നടപടികളിലേക്ക് കടക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് പൊളിച്ചുനീക്കിയ ഷോപ്പിങ് കോംപ്ലക്‌സിലെ വ്യാപാരികൾ. KTL VZR 1 Shopping Complex ചിത്രവിവരണം പൊൻകുന്നം ടൗണിലെ പണിതീരാത്ത മാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
