Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:43 AM IST Updated On
date_range 18 Jun 2022 5:43 AM ISTഓപൺ ജിംനേഷ്യം ഉദ്ഘാടനം നാളെ
text_fieldsbookmark_border
പൊൻകുന്നം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമിച്ച ഓപൺ ജിംനേഷ്യത്തിൻെറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. പ്രഭാതസവാരിക്കാർക്കും ഓടാനിറങ്ങുന്നവർക്കും ഇനി പടനിലത്തുവന്നാൽ സൗജന്യമായി വ്യായാമം ചെയ്യാം. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തുള്ള പടനിലത്ത് ചിറക്കടവ് പഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. എയർവാക്കർ സിംഗിൾ, ആംലെഗ് പെഡൽ സൈക്കിൾ, ലെഗ് എക്സ്‌റ്റൻഷൻ, ഡബിൾ ടിസ്റ്റർ എന്നീ ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. ഞായറാഴ്ച 3.30ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്‍റ് മുകേഷ് കെ.മണി അധ്യക്ഷതവഹിക്കും. സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ഡിവിഷൻ മെംബർ ഷാജി പാമ്പൂരി പറഞ്ഞു. KTL VZR 2 Open Gym ചിത്രവിവരണം ചിറക്കടവ് പടനിലത്തെ ഓപൺ ജിംനേഷ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
