Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:43 AM IST Updated On
date_range 18 Jun 2022 5:43 AM ISTമതസൗഹാർദ വേദിയായി മുസ്ലിംലീഗിെൻറ സുഹൃദ് സദസ്സ്
text_fieldsbookmark_border
മതസൗഹാർദ വേദിയായി മുസ്ലിംലീഗിൻെറ സുഹൃദ് സദസ്സ് കോട്ടയം: മതമേലധ്യക്ഷരെയും സംഘടന ഭാരവാഹികളെയും പങ്കെടുപ്പിച്ച് മുസ്ലിംലീഗ് സംഘടിപ്പിച്ച സുഹൃദ് സദസ്സ് മതസൗഹാർദ വേദിയായി. ആശയങ്ങൾ പങ്കുവെക്കുന്നതിനൊപ്പം വിയോജിപ്പുകളും ചർച്ചചെയ്തു. സാമുദായിക അരക്ഷിതാവസ്ഥയുടെ നടുവിലാണ് ക്രൈസ്തവ സമൂഹമെന്ന് സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി വികാരി ജനറൽ ഫാ. ബോബി അലക്സ് മണ്ണം പ്ലാക്കൽ പറഞ്ഞു. സാമുദായിക അസന്തുലിതാവസ്ഥ മൂലം യുവതലമുറ വിദേശങ്ങളിലേക്ക് ചേക്കേറുകയാണ്. രാഷ്ട്രീയത്തിലായാലും സാമൂഹികക്ഷേമപദ്ധതികളായാലും തങ്ങൾക്ക് കിട്ടിയില്ല. മറ്റുള്ളവർക്ക് കിട്ടുന്നു എന്ന ചിന്ത വളർന്നുവരുന്നു. ഇത്തരം ചിന്തകൾ പരിഹരിക്കാൻ സുഹൃദ്സദസ്സുകൾക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടച്ചേർത്തു. കോട്ടയം മതസൗഹാർദത്തിൻെറ നാടാണെന്ന് നടൻ പ്രേംപ്രകാശ് പറഞ്ഞു. 'കുറിവരച്ചാലും കുരിശുവരച്ചാലും...' എന്നുതുടങ്ങുന്ന പാട്ടുപാടിയാണ് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി സാമുദായിക ഐക്യശ്രമങ്ങൾക്ക് പിന്തുണയറിയിച്ചത്. അന്നം തരുന്നതാരാണോ അതാണ് തനിക്ക് ദൈവമെന്ന് നടൻ കോട്ടയം നസീർ പറഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളിൽ പരിപാടികൾക്ക് പോവുമ്പോൾ തൊഴാറുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. പ്രതിഷ്ഠയും ക്ഷേത്രവും ഭക്തജനങ്ങളും ഉള്ളതിനാലാണ് തനിക്ക് പരിപാടികൾ അവതരിപ്പിച്ച് ജീവിക്കാൻ കഴിയുന്നതെന്നാണ് താൻ അവരോട് പറയാറുള്ളതെന്നും നസീർ ഓർമിച്ചു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ജില്ല പ്രസിഡന്‍റ് അസീസ് ബഡായിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുഹമ്മദ് നദീർ മൗലവി അൽ കൗസരി, സൂര്യകാലടിമന സൂര്യ നമ്പൂതിരി, ഷിഫാർ മൗലവി അൽകൗസരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.എം.എ. സമദ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മുൻമന്ത്രി കെ.സി. ജോസഫ്, സണ്ണി എം.കപിക്കാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story