Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമാപ്പുപറയേണ്ടത്...

മാപ്പുപറയേണ്ടത് സംഘ്​പരിവാർ നേതൃത്വം -ഡോ. ജുനൈദ് ജൗഹരി

text_fields
bookmark_border
കോട്ടയം: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ 51 പള്ളികളിൽനിന്ന് ആയിരത്തോളംപേർ പങ്കെടുത്ത പ്രതിഷേധറാലിയും സംഗമവും സംഘടിപ്പിച്ചു. കോഓഡിനേഷൻ കമ്മിറ്റി രക്ഷാധികാരി ഷിഫാർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. ഡോ. ജുനൈദ് ജൗഹരി അസ്ഹരി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ബി.ജെ.പി നേതൃത്വം കേവലം പ്രവാചകനിന്ദയല്ല നടത്തിയത്​. അറബ് രാഷ്ട്രങ്ങളുടേതടക്കം പ്രതിഷേധങ്ങളിലൂടെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്തി. ഇന്ത്യയുടെ സാമ്പത്തികവരുമാന സ്രോതസ്സിനുതന്നെ വെല്ലുവിളിയായിരിക്കുകയാണ് നബിനിന്ദ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയല്ല മാപ്പുപറയേണ്ടത്, സംഘ്​പരിവാർ നേതൃത്വം ആണ് മാപ്പ് പറയേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു. താഹാ മൗലവി അൽഹസനി, സാദിഖ് മൗലവി, ഷഫീഖ്​ അൽ ജൗഹരി, ഉബൈദ് മൗലവി, ഹുസൈൻ മൗലവി, അബ്ദുൽ സത്താർ മൗലവി, നൗഫൽ മൗലവി, അജാസ് തച്ചാട്ട് എന്നിവർ സംസാരിച്ചു. റാലിക്ക് മഹല്ല് കോഓഡിനേഷൻ കമ്മിറ്റി ഭാരവാഹികളും വിവിധ മുസ്‌ലിം സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story