Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകരാർ നിയമനം

കരാർ നിയമനം

text_fields
bookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെന്‍റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് താൽക്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും എട്ട് വർഷത്തിൽ കുറയാത്ത അധ്യാപനപരിചയവും സർവകലാശാലാതലത്തിൽ അക്കാദമിക ബിരുദങ്ങൾ നൽകുന്ന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഭരണപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60,000 രൂപയാണ്. താൽപര്യമുള്ളവർക്ക് ജൂൺ 30നകം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. അഭികാമ്യ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.mgu.ac.in എന്ന സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ തീയതി കോട്ടയം: ഒന്നാം സെമസ്റ്റർ എം.സി.എ(2021 അഡ്മിഷൻ - റെഗുലർ / 2020, 2019, 2018, 2017 അഡ്മിഷൻ - സപ്ലിമെന്‍ററി) / 2016 അഡ്മിഷൻ - സപ്ലിമെന്‍ററി - അഫിലിയേറ്റഡ് കോളജുകൾ / 2015 അഡ്മിഷൻ - ഫസ്റ്റ് മേഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളജ്, സി.പി.എ.എസ് / 2013, 2014 അഡ്മിഷനുകൾ - സെക്കൻഡ് മേഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളജ്, സി.പി.എ.എസ് / 2011, 2012 അഡ്മിഷനുകൾ - തേർഡ് മേഴ്‌സി ചാൻസ് - അഫിലിയേറ്റഡ് കോളജ്, സി.പി.എ.എസ് / 2016 അഡ്മിഷൻ - ലാറ്ററൽ എൻട്രി - ഫസ്റ്റ് മേഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷൻ - ലാറ്ററൽ എൻട്രി - സെക്കൻഡ്​ മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 17 വരെയും, 525 രൂപ പിഴയോടുകൂടി 18നും 1050 രൂപ സൂപ്പർഫൈനോടുകൂടി 20 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷ സമയം മാറ്റി ജൂൺ 20ന്​ പുനഃക്രമീകരിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് - യു.ജി (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​, റീ-അപ്പിയറൻസ് / 2018, 2017 അഡ്മിഷനുകൾ - റീ-അപ്പിയറൻസ്), (2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്‍റ്​ / റീ-അപ്പിയറൻസ്) പരീക്ഷകളുടെ സമയക്രമം ഉച്ചക്ക്​ രണ്ട്​ മുതൽ അഞ്ച്​ മണി വരെയെന്നത് ഉച്ചക്ക്​ 1.30 മുതൽ 4.30 വരെയായി പുനഃക്രമീകരിച്ചിരിക്കുന്നു. പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷ 2022 ഏപ്രിൽ - മേയ് മാസങ്ങളിൽ നടന്ന യു.ജി/ പി.ജി/ ബി.വോക് കോഴ്സുകളുടെ പ്രാക്ടിക്കൽ / പ്രോജക്ട് / വൈവ വോസി പരീക്ഷകൾ ജൂൺ 30 വരെയുള്ള തീയതികളിൽ അതത് കോളജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർഥികൾ കോളജ് ഓഫിസുമായി ബന്ധപ്പെടണം. പരീക്ഷ ഫലം 2021 നവംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ ഐ.എം.സി.എ (റെഗുലർ) / ഡി.ഡി.എം.സി.എ (സപ്ലിമെന്‍ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 29 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ മൃദംഗം - റെഗുലർ / സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത നിരക്കിലുള്ള ഫീസടച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. . 2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി സ്‌പേസ് സയൻസ് (2020 അഡ്മിഷൻ - റെഗുലർ - പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം 29 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story