Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വർണക്കടത്ത്:...

സ്വർണക്കടത്ത്: വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകാൻ ഇല്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പത്തനംതിട്ട: സ്വർണക്കടത്ത് കേസിൽ വെളിപ്പെടുത്തലുകളുടെ പിന്നാലെ പോകാനില്ലെന്നും നിഷ്​പക്ഷ അന്വേഷണമാണ്​ വേണ്ടതെന്നും മുസ്​ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോൾ ഉയർന്നുവന്ന വിഷയത്തിന്‍റെ നിജസ്ഥിതി നീതിപൂർവമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രതിഷേധ സമര പരിപാടികളിൽ യു.ഡി.എഫ് ഒത്തുചേർന്ന് പ്രവർത്തിക്കും. സമരത്തിൽ ലീഗും പ​ങ്കെടുക്കുന്നുണ്ട്. ലീഗിന്‍റെ ഓഫിസുകളും ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേസും സ്വർണക്കടത്ത് കേസും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ല. രാഹുൽ ഗാന്ധിയുടെ പേരിൽ ഇല്ലാത്ത കേസ് ഉണ്ടാക്കിക്കൊണ്ടുവരുകയാ​ണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വർഗീയതയെ ചെറുത്തുതോൽപിക്കാൻ മുഖ്യധാര പാർട്ടികൾ രംഗത്തുവരണം -സാദിഖലി ശിഹാബ് തങ്ങൾ പത്തനംതിട്ട: സംസ്ഥാനത്ത് വർഗീയതയെ ചെറുത്തുതോൽപിക്കാൻ മുഖ്യധാര പാർട്ടികൾ രംഗത്തുവരണമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പത്തനംതിട്ടയിൽ നടന്ന മുസ്​ലിം ലീഗ് സുഹൃദ്​ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. നാട്ടിൽ സമാധാന അന്തരീക്ഷം നിലനിന്ന്​ കാണാനാണ് ലീഗ് ആഗ്രഹിക്കുന്നത്. അതിനായി എന്നും ലീഗ് മുന്നിലുണ്ടാകും. തീവ്രവാദം വേരുപിടിക്കുന്ന ഒരു പ്രവർത്തനങ്ങളും ഒരിടത്തും ഉണ്ടാകരുത്. മതസാഹോദര്യത്തിന്‍റെ ഭൂമിയാണ് പത്തനംതിട്ട. ശബരിമലയിലെ അയ്യപ്പനും വാവരും മതസൗഹാർദത്തിന്‍റെ പ്രതീകങ്ങളാണ്. മതസൗഹാർദത്തിന്‍റെ വലിയ അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നു. പുതിയ സമൂഹത്തിന് മുന്നിൽ നമ്മുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. വാക്കുകളിലൂടെ സമൂഹത്തിന്‍റെ ജീവനാഡിയെ ഇല്ലാതാക്കുന്ന പ്രവർത്തനം ഉണ്ടായിക്കൂടായെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story