Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസർക്കാർ അഭിഭാഷകനായി...

സർക്കാർ അഭിഭാഷകനായി ബി.ജെ.പി നേതാവ്​; എതിർപ്പുമായി സി.പി.എം സംഘടന

text_fields
bookmark_border
ഇടുക്കി: ബി.ജെ.പി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചത്​ വിവാദത്തിൽ. നിയമനത്തിൽ എതിർപ്പുമായി സി.പി.എം അഭിഭാഷക സംഘടന രംഗത്തെത്തി. ബി.ജെ.പി ഇടുക്കി ജില്ല കമ്മിറ്റിയംഗം പി.കെ. വിനോജ് കുമാറിനെയാണ്​ ദേവികുളം സബ് കോടതിയിൽ അഡീഷനൽ പ്രോസിക്യൂട്ടർ, അഡീഷനൽ ഗവ. പ്ലീഡർ പദവികളിൽ നിയമിച്ചത്. ലോ സെക്രട്ടറിയുടെ നിർദേശപ്രകാരം ഈ മാസം ഒമ്പതിനാണ്​​ നിമയന ഉത്തരവ് ഇറങ്ങിയത്​. വിനോജ്​കുമാറിന്‍റെ ബി.ജെ.പി ബന്ധം ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ലോയേഴ്‌സ് യൂനിയൻ ജില്ല ഘടകമാണ്​ എതിർപ്പുമായി രംഗത്തെത്തിയത്​. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ നെടുങ്കണ്ടം പഞ്ചായത്ത്​ മൂന്നാം വാർഡിൽ വിനോജ്കുമാർ ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. ചില സി.പി.എം ജില്ല നേതാക്കളാണ് നിയമനത്തിന് പിന്നിലെന്നും ആരോപണമുണ്ട്​. വിവാദവും എതിർപ്പും ഉയർന്ന പശ്ചാത്തലത്തിൽ നിയമനം സർക്കാർ പുനഃപരിശോധിച്ചേക്കുമെന്നാണ്​ സൂചന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story