Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:35 AM IST Updated On
date_range 17 Jun 2022 5:35 AM ISTകരുണാമൂർത്തിക്ക് കണ്ണീരോടെ വിടപറഞ്ഞ് വൈക്കം
text_fieldsbookmark_border
വൈക്കം: തകിലിൽ താളവിസ്മയം തീർത്ത് ആസ്വാദക മനസ്സിൽ ഇടംനേടിയ തകിൽ വിദ്വാൻ വൈക്കം ചാലപ്പറമ്പ് കരുണാസിൽ കരുണാമൂർത്തിക്ക് (52) വൈക്കം കണ്ണീരോടെ വിടയേകി. വെള്ളിയാഴ്ച വൈകീട്ട് 3.15ന് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികൾക്കുശേഷം മകൻ ആനന്ദ് മൂർത്തി ചിതക്ക് തീകൊളുത്തി. മട്ടന്നൂർ ശങ്കരൻ, സി.കെ. ആശ എം.എൽ.എ, വൈക്കം നഗരസഭ ചെയർപേഴ്സൻ രേണുക രതീഷ്, സ്റ്റീഫൻ ദേവസി, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗാനരചയിതാവ് ബി.ആർ. പ്രസാദ്, വെട്ടിക്കവല ശശികുമാർ, ഓച്ചിറ ഭാസ്കരൻ തുടങ്ങി സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയരംഗത്തെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. പടം: KTG FUNERAL തകിൽ വിദ്വാൻ ആർ. കരുണാമൂർത്തിയുടെ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story