Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇരട്ടകള്‍ക്ക്​ ഇരട്ടി...

ഇരട്ടകള്‍ക്ക്​ ഇരട്ടി മധുരവുമായി എ പ്ലസ് വിജയം

text_fields
bookmark_border
ഇരട്ടകള്‍ക്ക്​ ഇരട്ടി മധുരവുമായി എ പ്ലസ് വിജയം
cancel
കൂട്ടിക്കല്‍: ഇരട്ട കുട്ടികള്‍ക്ക്​ ഇരട്ടി മധുരമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ്. കൂട്ടിക്കല്‍ പഞ്ചായത്ത്​ അംഗം കാവാലി-മുണ്ടുപാലം ബിജോയിയുടെ ഇരട്ട മക്കളായ ജെറില്‍ ബിജോയി, ഷെറിന്‍ ബിജോയ് എന്നിവർക്കാണ്​ നേട്ടം. കൂട്ടിക്കല്‍ സെന്‍റ്​ ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാർഥികളാണ്. ഇരുവരും ഒന്നാംക്ലാസ് മുതല്‍ ഒന്നിച്ചായിരുന്നു പഠനം. ഏഴാംക്ലാസ് വരെ മുണ്ടക്കയത്തെ സ്വകാര്യ സ്‌കൂളില്‍ പഠിച്ച ഇവര്‍ തുടര്‍ന്ന്​ കൂട്ടിക്കല്‍ സെന്‍റ്​ ജോര്‍ജ് ഹൈസ്‌കൂളിലെത്തുകയായിരുന്നു. വിജയം ഉറപ്പായിരുന്നെങ്കിലും എ പ്ലസ് കിട്ടിയ സന്തോഷം പറഞ്ഞറിയിക്കുന്നതിനപ്പുറമാണെന്ന്​ ഇരുവരും പറഞ്ഞു. ഇരുവര്‍ക്കും നഴ്‌സ് ആവണമെന്നാണ് ആഗ്രഹം. കൂട്ടിക്കൽ സെന്‍റ്​ ജോര്‍ജ് ഹൈസ്‌കൂളില്‍ ഇവരെ കൂടാതെ 14പേര്‍ കൂടി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടുണ്ട്. -- KTL SSLC iratta Full A+ ജെറിൽ, ഷെറിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story