Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:32 AM IST Updated On
date_range 17 Jun 2022 5:32 AM ISTനാഗമ്പടം മൈതാനത്ത് കുന്നുകൂടി മാലിന്യം: ഗതികേടിൽ വഴിയാത്രികർ
text_fieldsbookmark_border
കോട്ടയം: നഗരത്തിലെ നാഗമ്പടം മൈതാനത്ത് മാലിന്യം കുന്നുകൂടിയിട്ടും നീക്കാന്‍ നടപടിയില്ല. പോപ്പ് മൈതാനത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നും നഗരസഭ ശേഖരിക്കുന്ന മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഈ മാലിന്യം ഇവിടെ കിടന്ന് അഴുകുന്നതല്ലാതെ കൃത്യമായി സംസ്‌കരിക്കാന്‍ നഗരസഭ തയാറാകുന്നില്ല. ബ്യൂട്ടിപാര്‍ലറുകള്‍, ഭക്ഷണ വേസ്റ്റുകള്‍ തുടങ്ങി വിവിധതരം മാലിന്യങ്ങളാണ് ഇവിടെ ചാക്കില്‍കെട്ടി തള്ളിയിരിക്കുന്നത്. മാലിന്യങ്ങൾ അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ്. മാലിന്യം പക്ഷികളും തെരുവുനായ്ക്കളും വലിച്ചിഴക്കുന്നതും സ്ഥിരം കാഴ്ചയാണ്. നാഗമ്പടം ബസ്സ്റ്റാന്‍ഡിലേക്ക് എളുപ്പത്തിലെത്താന്‍ യാത്രക്കാർ പോപ്പ് മൈതാനം ഉപയോഗിക്കുന്നുണ്ട്. കൂടാതെ പോപ്പ് മൈതാനത്ത് ഡ്രൈവിങ് പരിശീലനം നടത്തുന്നവരുമുണ്ട്. പഴയ മാലിന്യ നിര്‍മാര്‍ജന കേന്ദ്രവും, തുമ്പൂര്‍മുഴി മാലിന്യ സംസ്‌കരണകേന്ദ്രവും സമീപം ഉണ്ടെങ്കിലും ഇതൊന്നും പ്രവര്‍ത്തിക്കാറില്ല. മാലിന്യം നിര്‍മാർജനം ചെയ്യാനും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്. KTL Ground waste നാഗമ്പടം മൈതാനത്തിൽ മാലിന്യം കുന്നുകൂടിയ നിലയിൽ leadable
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story