Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:46 AM IST Updated On
date_range 16 Jun 2022 5:46 AM ISTസ്കൂൾ വാഹനം തോട്ടിലേക്ക് ചരിഞ്ഞു
text_fieldsbookmark_border
വൈക്കം: തലയാഴം മാരാംവീടിന് സമീപം . സ്കൂൾ വാഹനം മറിയാതെ തങ്ങി നിന്നതിനാൽ അപകടമൊഴിവായി. വാഹനത്തിലുണ്ടായിരുന്ന 17 വിദ്യാർഥികളെ നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറുടെ ഡോർ വഴി പുറത്തെത്തിച്ചു. അപകടത്തിൽ സ്കൂൾ വാഹനത്തിലുണ്ടായിരുന്ന ചാലപ്പറമ്പ് സ്വദേശിനിയായ സ്കൂൾ ജീവനക്കാരി ഉഷയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കം വിവേകാനന്ദ സ്കൂളിന്‍റെ വാഹനമാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ വിദ്യാർഥികളെ വീട്ടിലെത്തിക്കുന്നതിനായി പോകുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. സമീപ പുരയിടത്തിൽനിന്ന് റോഡിലേക്കിറങ്ങിയ താറാവിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നതിനിടയിലാണ് സ്കൂൾ ബസ് തോട്ടിലേക്ക് ചരിഞ്ഞത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ജെ.സി.ബിയുടെ സഹായത്തോടെ വടം ഉപയോഗിച്ചാണ് സ്കൂൾബസ് കരക്ക് കയറ്റിയത്. വൈക്കം അഡീഷനൽ എസ്.ഐ സജിയുടെ നേതൃത്വത്തിൽ പൊലീസും, വൈക്കം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.എം. പവിത്രൻ, ഫയർ ഓഫിസർമാരായ വി.വി. സാജു, വി.എസ്. സജീഷ്, അനീഷ്, വർഗീസ് എന്നിവരടങ്ങിയ സംഘവും നാട്ടുകാരും ചേർന്നാണ് സ്കൂൾ വാഹനം കരക്കെത്തിച്ചത്. പടം: KTL School bus തോട്ടിലേക്ക് ചരിഞ്ഞ സ്കൂൾ വാഹനം പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ജെ.സി.ബിയുടെ സഹായത്തോടെ കരക്ക് കയറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story