Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:44 AM IST Updated On
date_range 16 Jun 2022 5:44 AM ISTആളില്ലാത്ത വീട്ടിൽ പട്ടാപ്പകൽ മോഷണം
text_fieldsbookmark_border
ഈരാറ്റുപേട്ട: തിടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്ടാപ്പകൽ മോഷണം. തിടനാട് വെയിൽ കാണാൻപാറ എട്ടാംമൈൽ ഓലിക്കൽ മോഹനന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. 10,000 രൂപയും ഒന്നരപവൻ സ്വർണവും നിലവിളക്കും അപഹരിക്കപ്പെട്ടു. സ്കൂൾവിട്ട് എത്തിയ മോഹനന്‍റെ കുട്ടികളാണ് വീടിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും സാധനങ്ങളും മോഷണം പോയതായി വ്യക്തമായത്. മോഹനും ഭാര്യയും ജോലിക്ക് പോകുന്നതിനാൽ സ്കൂളിൽ പോയ കുട്ടികൾ തിരിച്ചെത്തുമ്പോൾ വീട് തുറക്കാനായി താക്കോൽ വീട്ടിൽതന്നെ സൂക്ഷിക്കുകയാണ് പതിവ്. ഇത് കൃത്യമായി അറിയാവുന്നവരാണ് മോഷണം നടത്തിയത് എന്നാണ് പ്രാഥമികനിഗമനം. തിടനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തി. ചുറ്റുപാടും വീടുകളുള്ള പ്രദേശത്ത് പുറത്തുനിന്നുള്ളവർ വരാൻ സാധ്യത കുറവാണന്നാണ് അയൽവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story