Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോരുത്തോട്ടിൽ ലൈഫ്...

കോരുത്തോട്ടിൽ ലൈഫ് ഭവനപദ്ധതിയിൽ അഴിമതി -എൽ.ഡി.എഫ്

text_fields
bookmark_border
must മുണ്ടക്കയം: ലൈഫ് ഭവനപദ്ധതിയിൽ കോരുത്തോട് ഗ്രാമപഞ്ചായത്ത്‌ അനർഹരെ തിരുകിക്കയറ്റി അർഹതപ്പെട്ടവരെ ഒഴിവാക്കിയതായി എൽ.ഡി.എഫ് കോരുത്തോട് പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ വാർഡിൽ സ്വന്തമായി ഭൂമിയും വീടും വാഹനവും ഉള്ളവർ പോലും ലിസ്റ്റിൽ കടന്നുകൂടി. പനക്കച്ചിറ കാലേക്കർ കോളനിയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട നൂറിലധികം അപേക്ഷ ഉണ്ടായിരിക്കെ 17 പേരാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. ലിസ്റ്റിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കണമെന്ന്​ ആവശ്യപ്പെട്ട് എൽ.ഡി.എഫ് കോരുത്തോട് പഞ്ചായത്ത്‌ കമ്മിറ്റി ലൈഫ് മിഷൻ ജില്ല കോഓഡിനേറ്റർക്കും മന്ത്രിക്കും പരാതിനൽകി. വെള്ളിയാഴ്ച 10ന്​ എൽ.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫിസിലേക്ക് പ്രധിഷേധമാർച്ചും ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ സി.പി.എം കോരുത്തോട് ലോക്കൽ സെക്രട്ടറി സുധീർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ബി. രാജൻ, കേരള കോൺഗ്രസ് എം നേതാവ് സണ്ണി വെട്ടുകല്ലേൽ, സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.എൻ. പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story