Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഈരാറ്റുപേട്ട - വാഗമണ്‍...

ഈരാറ്റുപേട്ട - വാഗമണ്‍ റോഡ്: മേൽനോട്ടത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥനും

text_fields
bookmark_border
lead കോട്ടയം - ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണ്​ ഈരാറ്റുപേട്ട: ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്‍റെ പ്രവൃത്തി മേൽനോട്ടത്തിന് ഐ.എ.എസ് ഉദ്യോഗസ്ഥന് ചുമതല. പ്രവൃത്തി കൃത്യമായി നടത്തിയില്ലെങ്കിൽ കരാറുകാരനെ നീക്കും. പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം എം.എൽ.എയുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നും വലിയതോതിൽ ഉന്നയിച്ച പ്രശ്നങ്ങളിൽ ഒന്നായിരുന്നു ഈരാറ്റുപേട്ട - വാഗമണ്‍ റോഡിന്റെ ശോച്യാവസ്ഥ. 10 വര്‍ഷത്തിലധികമായി റോഡ് പ്രവൃത്തി ജനങ്ങളുടെ ആവശ്യമായിരുന്നു. കോട്ടയം - ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതകൂടിയാണിത്. അടിയന്തര പ്രാധാന്യത്തോടെ 19.90 കോടി രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന ഈ റോഡ് ദീര്‍ഘകാലമായി പ്രവൃത്തി നടക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു. എന്നാൽ, പ്രാധാന്യത്തോടെ റോഡ് പ്രവൃത്തി നടത്തുന്നതിൽ കരാറുകാരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിക്കുന്നുണ്ട്. 2022 ആഗസ്റ്റ് 24 വരെയാണ് പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നിശ്ചയിച്ചത്. മേയ് 15 ആകുമ്പോഴേക്കും 10 കിലോ മീറ്റർ വരെ പ്രവൃത്തി പൂർത്തീകരിക്കണം എന്ന തീരുമാനം നടപ്പിലാക്കിയില്ല. മാത്രമല്ല, പ്രവൃത്തിയുടെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളും ജനങ്ങൾ ഉന്നയിച്ചു. പ്രവൃത്തിയുടെ പുരോഗതി അനുദിനം വിലയിരുത്തുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥന് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ചീഫ് എൻജിനീയറും പ്രവൃത്തി ശ്രദ്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story