Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:39 AM IST Updated On
date_range 16 Jun 2022 5:39 AM ISTതകില്‍ വിദ്വാന്‍ കരുണാമൂര്‍ത്തി നിര്യാതനായി
text_fieldsbookmark_border
വൈക്കം: തകില്‍ വിദ്വാനും വൈക്കം ക്ഷേത്രകലാപീഠം അധ്യാപകനുമായ ആര്‍. കരുണാമൂര്‍ത്തി (54) നിര്യാതനായി. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തകില്‍വാദ്യത്തെ രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കരുണാമൂര്‍ത്തി, സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ കലാപ്രകടനം നടത്തി. തകിലില്‍ കീര്‍ത്തനങ്ങള്‍ വായിക്കുന്നതിലൂടെയും ആസ്വാദക മനംകവര്‍ന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാനവിദ്വാന്‍ പദവി നേടിയിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ശ്രീലത മൂര്‍ത്തിയാണ് ഭാര്യ. ആതിര മൂര്‍ത്തി, ആനന്ദ് മൂര്‍ത്തി എന്നിവര്‍ മക്കൾ. മരുമകന്‍: മനു ശങ്കര്‍. ഫോട്ടോ: KTG KarunaMoorthy കരുണാമൂര്‍ത്തി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story