Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:39 AM IST Updated On
date_range 16 Jun 2022 5:39 AM ISTസെന്‍റ് തോമസ് ഹൈസ്കൂളിന് നൂറ് ശതമാനം വിജയം
text_fieldsbookmark_border
പടം എരുമേലി: പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ എരുമേലി സെന്‍റ് തോമസ് ഹൈസ്കൂളിന് 100 ശതമാനം വിജയം. 178 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. 16 വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഉമ്മിക്കുപ്പ സെന്‍റ് മേരീസ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 84 വിദ്യാർഥികളും വിജയിച്ചതോടെ സ്കൂൾ 100 ശതമാനം വിജയം കൊയ്തു. ആൽഫിയമോൾ തോമസ്, ഫാത്തിമത്ത് സുഹ്റ, ഹുദ വഹാബ് എന്നിവർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 59 വിദ്യാർഥികളിൽ 58 പേരും ഉന്നത വിജയം കരസ്ഥമാക്കി. മുഹമ്മദ് ഇസ്മായിൽ, എ. നെസ്റിൻ ,ജലീൽ, മുഹമ്മദ് ഇല്യാസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story