Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒളശ്ശ...

ഒളശ്ശ അന്ധവിദ്യാലയത്തിന്​ നൂറുശതമാനം വിജയം

text_fields
bookmark_border
അയ്മനം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഒളശ്ശയിലെ അന്ധവിദ്യാലയത്തിന്​ നൂറുശതമാനം വിജയം. വിവിധ ജില്ലകളിൽനിന്നുള്ള ഏഴു വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. വീണ മോഹൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കെ.ടി. മോഹനന്‍റെ മകളാണ്. രണ്ടാം സ്ഥാനത്തെത്തിയ ദേവിക വിജയന് ആറ് എ പ്ലസും നാല് എയും ലഭിച്ചു. തലയോലപ്പറമ്പ് സ്വദേശി വിജയന്‍റെ മകളാണ്​. മൂന്നാം സ്ഥാനം ലഭിച്ച ഡിക്സൺ ജോ ഡാനിയേലിന് നാല് എ പ്ലസ്, രണ്ട്​ ബി പ്ലസ്, മൂന്ന്​ ബി, ഒരു സി പ്ലസും ലഭിച്ചു. ശ്രീഹരി ഷാജി, അദ്വൈത് കൃഷ്ണൻ, കെ.വി. കാശിനാഥൻ, ആർദ്ര സുരേഷ് എന്നിവരാണ് വിജയിച്ച മറ്റു കുട്ടികൾ. നാലാമത്തെ ബാച്ചാണ് ഇത്തവണ പരീക്ഷയെഴുതിയത്​. KTL OLASSA- എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഒളശ്ശ അന്ധവിദ്യാലയത്തിലെ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story