Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈക്കം ചന്ദ്രശേഖരൻ...

വൈക്കം ചന്ദ്രശേഖരൻ നായർ കഥ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്

text_fields
bookmark_border
പൊൻകുന്നം: വൈക്കം ചന്ദ്രശേഖരൻ നായർ കഥ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്. വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർഥം യുവകലാസാഹിതിയും യുവകലാ സാഹിതി ഷാർജ യൂനിറ്റും ചേർന്ന്​ ഏർപ്പെടുത്തിയതാണ്​ പുരസ്കാരം. 'അംഗൻവാടി' കഥക്കാണ്​ അവാർഡ്​. ആലംകോട് ലീലാകൃഷ്ണൻ, ഇ.എം. സതീശൻ, പ്രശാന്ത് ആലപ്പുഴ, അരവിന്ദൻ കെ.എസ്. മംഗലം, കെ. ബിനു, ബി. ആരോക്, ജോസ് ചമ്പക്കര, എം.ഡി. ബാബുരാജ്, സാംജി ടി.വി പുരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. ജൂൺ 30ന് വൈക്കത്ത്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡ്​ വിതരണം ചെയ്യുമെന്ന്​ ജില്ല സെക്രട്ടറി ജോസ് ചമ്പക്കര അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story