Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
പ്രതിഷേധ പ്രകടനം
cancel
തലയോലപ്പറമ്പ്: വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച്​ സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പന്തംകൊളുത്തി പ്രകടനം. തലയോലപ്പറമ്പ് ടൗണിൽ നടന്ന പ്രതിഷേധയോഗം ഏരിയ കമ്മിറ്റി അംഗം അബ്ദുസ്സലീം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.കെ. ബാബുക്കുട്ടൻ അധ്യക്ഷതവഹിച്ചു. കുലശേഖരമംഗലം ടോൾ ജങ്ഷനിൽ നടന്ന പ്രതിഷേധയോഗം ഏരിയ കമ്മിറ്റി അംഗം കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എസ്. അരുൺകുമാർ അധ്യക്ഷതവഹിച്ചു. ചെമ്പിൽ ലോക്കൽ സെക്രട്ടറി ടി.എൻ. സിബി ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി.വി. അശോകൻ അധ്യക്ഷതവഹിച്ചു. ബ്രഹ്മമംഗലത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. ജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി.സി. ഷണ്മുഖൻ അധ്യക്ഷതവഹിച്ചു. വെള്ളൂരിൽ ലോക്കൽ സെക്രട്ടറി ടി.വി. രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി.എം. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. വടകരയിൽ ഏരിയ കമ്മിറ്റി അംഗം വി.എൻ. ബാബു ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഇ.ആർ. വിശ്വംഭരൻ അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story