Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:48 AM IST Updated On
date_range 15 Jun 2022 5:48 AM ISTപ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ തെരുവുനായെ രക്ഷപ്പെടുത്തി
text_fieldsbookmark_border
കുമരകം: പ്ലാസ്റ്റിക് കുപ്പിയിൽ തല കുടുങ്ങിയ തെരുവ് നായ്ക്ക് യുവാക്കൾ രക്ഷകരായി. കുമരകം സ്വദേശികളായ രജിലേഷ്, മഹേഷ്, സുബിൻ, തമ്പു, വാവ എന്നിവരുടെ നേതൃത്വത്തിൽ നായെ ചാക്കിട്ട് പിടികൂടി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ അറുത്തുമാറ്റുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പാണ് കുമരകം ബസാർ യു.പി സ്കൂൾ പരിസരത്ത് പ്ലാസ്റ്റിക് ബോട്ടിൽ തലയിൽ കുടുങ്ങി ഭക്ഷണം കഴിക്കാനാവാത്ത നിലയിൽ തെരുവുനായെ കണ്ടത്. നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന്, നാട്ടുകാരായ പലരും നായെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഓടിമാറിയതിനാൽ വിഫലമാവുകയായിരുന്നു. ലോറിയും മിനിവാനും കൂട്ടിയിടിച്ച് അപകടം കടുത്തുരുത്തി: കമ്പി കയറ്റി വന്ന ലോറിയും മിനി വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കടുത്തുരുത്തി സെന്‍ട്രല്‍ ജങ്ഷനിലായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മിനിലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശി രഞ്ചിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് കമ്പിയുമായി പോവുകയായിരുന്നു അപകടത്തില്‍പെട്ട ലോറി. ഞീഴൂര്‍ റോഡില്‍നിന്ന് അശ്രദ്ധമായി കോട്ടയം-എറണാകുളം റോഡിലേക്ക് മിനിവാന്‍ എത്തിയതാണ് അപകടത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story