Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTമധ്യപ്രദേശിൽ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ
text_fieldsbookmark_border
``ബി.എസ്.പി, എസ്.പി എം.എൽ.എമാരും ഒരു സ്വതന്ത്രനുമാണ് പാർട്ടിയിൽ ചേർന്നത് ഭോപാൽ: അടുത്ത മാസം രാഷ്ട്രപതി തെരെഞ്ഞടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിൽ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. ബി.എസ്.പി, സമാജ്വാദി പാർട്ടികളിലെ ഓരോ എം.എൽ.എമാരും ഒരു സ്വതന്ത്രനുമാണ് ബി.ജെ.പിയിൽ ചേക്കേറിയത്. ബഹുജൻ സമാജ് പാർട്ടിയിലെ സഞ്ജീവ് സിങ് കുശ്വാഹ, സമാജ് വാദി പാർട്ടിയിലെ രാജേഷ് കുമാർ ശുക്ല, സ്വതന്ത്രൻ വിക്രം സിങ് റാണ എന്നിവരാണ് പാർട്ടി മാറിയത്. ഇതോടെ 230 അംഗ നിയമസഭയിൽ ബി.ജെ.പി എം.എൽ.എമാർ 130 ആയി. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് 96 എം.എൽ.എമാരാണുള്ളത്. ബി.എസ്.പിക്ക് ഒരു സീറ്റുണ്ട്. മൂന്നു സ്വതന്ത്രരാണുള്ളത്. ആകെയുള്ള ഒരു എം.എൽ.എ പാർട്ടി വിട്ടതോടെ സമാജ്വാദി പാർട്ടിക്ക് നിയമസഭയിൽ പ്രതിനിധി ഇല്ലാതായി. അതേസമയം, എസ്.പി എം.എൽ.എ രാജേഷ് കുമാർ ശുക്ലയെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സമാജ് വാദി പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കി. 2018ൽ കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചപ്പോൾ ഈ മൂന്നു എം.എൽ.എമാരും പിന്തുണ നൽകിയിരുന്നു. എന്നാൽ, 2020 മാർച്ചിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് കമൽനാഥ് രാജിവെച്ച് ശിവരാജ് സിങ് ചൗഹാൻ മുഖ്യമന്ത്രിയായപ്പോൾ ഇവർ ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story