Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTകറുകച്ചാലിൽ സി.പി.എം-കോൺഗ്രസ് സംഘർഷം
text_fieldsbookmark_border
കറുകച്ചാൽ: സി.പി.എം-കോൺഗ്രസ് പ്രകടനത്തിനിടെ കറുകച്ചാലിൽ സംഘർഷം. യൂത്ത് കോൺഗ്രസ് കറുകച്ചാൽ മണ്ഡലം സെക്രട്ടറി നെൽസൺ കെ.വത്സൻ (32), കെ.എസ്.യു കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്‍റ് ബിബിൻ സ്‌കറിയ (27), കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് റോബിൻ വെള്ളാപ്പള്ളി (48). സി.പി.എം പ്രവർത്തകരായ അബിൻ ജോൺ (21), വാസുക്കുട്ടൻ പച്ചിലമാക്കൽ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഒട്ടേറെ പ്രവർത്തകർക്ക് മർദനമേറ്റതായി ഇരുവിഭാഗങ്ങളും ആരോപിച്ചു. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ കറുകച്ചാൽ മേഴ്‌സി ആശുപത്രിയിലും സി.പി.എം പ്രവർത്തകരെ എൻ.എസ്.എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ചമ്പക്കര സഹകരണ ബാങ്കിന് സമീപത്തുനിന്ന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ സെൻട്രൽ ജങ്ഷനിൽ എത്തിയതോടെ സി.പി.എം പ്രവർത്തകരും മുദ്രാവാക്യവുമായി റോഡിലിറങ്ങി. ഇതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പ്രകടനം തുടർന്നു. ബസ് സ്റ്റാൻഡ് കവാടത്തിന് മുന്നിൽവെച്ച് വീണ്ടും ഇരുവിഭാഗം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സമാധാനപരമായി നടത്തിയ പ്രകടനത്തിലേക്ക് സി.പി.എം പ്രവർത്തകർ വടിയുമായി തള്ളിക്കയറി മർദിക്കുകയായിരുന്നെന്നും പൊലീസ് നിഷ്‌ക്രിയമായിരുന്നെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ, കോൺഗ്രസ് പ്രകടനത്തിന്‍റെ പിൻനിരയിലുണ്ടായിരുന്നവരാണ് ആക്രണം അഴിച്ചുവിട്ടതെന്ന് സി.പി.എം പ്രവർത്തകർ പറഞ്ഞു. പടം പരിക്കേറ്റ് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് കറുകച്ചാൽ മണ്ഡലം സെക്രട്ടറി നെൽസൺ കെ.വത്സൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
