Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാഞ്ഞിരപ്പള്ളിയിൽ...

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് - ഡി.വൈ. എഫ്. ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്

text_fields
bookmark_border
കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് - ഡി.വൈ. എഫ്. ഐ സംഘർഷം; നിരവധി പേർക്ക് പരിക്ക്
cancel
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് - ഡി.വൈ. എഫ്. ഐ സംഘർഷം. നിരവധിപേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിലാണ് ഇരു വിഭാഗവും ഏറ്റുമുട്ടിയത്. കരിദിനാചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്‍റെ സമാപന സമ്മേളനം പേട്ടക്കവലയില്‍ നടക്കുമ്പോൾ, ഇതിനിടയിലേക്ക്​ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയതാണ്​ സംഘർഷത്തിലേക്ക്​ നയിച്ചത്​. സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസിലുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു​​​കൊണ്ട്​ കോൺഗ്രസിന്‍റെ പ്രതിഷേധത്തിനിടയിലേക്ക്​ എത്തുകയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ചും മുഖ്യമന്ത്രിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ എത്തിയത്. ഇതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു പൊലീസ് ലാത്തി വീശിയതോടെയാണ്​ സംഘർഷത്തിന്​ അയവുണ്ടായത്​. സംഘര്‍ഷത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബ്ലോക്ക് കോൺഗ്രസ്​ വൈസ് പ്രസിഡന്റ് ഒ.എം. ഷാജി, ബൂത്ത് പ്രസിഡന്‍റുമാരായ നെദീര്‍ മുഹമ്മദ്, റോബിന്‍ ജോസഫ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി നാസിഫ് നാസര്‍, ബ്ലോക്ക് സെക്രട്ടറി അജ്മല്‍ പാറയ്ക്കല്‍ എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ അക്രമത്തിൽ ബി.ആർ. വിപിൻ ,ജാസർ.ഇ.നാസർ, ആരിഫ് ബിൻ കരീം എന്നിവർക്ക്​ പരിക്കേറ്റതായി ഡി.വൈ.എഫ്​.ഐ നേതാക്കൾ പറഞ്ഞു. ഇവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിവളപ്പിലും ഇരുകൂട്ടരും തമ്മിൽ സംഘർഷം നടന്നു. സമാധാനപരമായി യോഗം നടത്തിയിരുന്ന പ്രവര്‍ത്തകരെ ഡി.വൈ.എഫ്​ഐക്കാർ മര്‍ദിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഘര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേട്ടക്കവലയില്‍ പ്രതിഷേധ യോഗം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എ. ഷെമീര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോണി കെ ബേബി അധ്യക്ഷത വഹിച്ചു. എന്നാൽ, കാഞ്ഞിരപ്പള്ളിയിൽ സമാധാനപരമായി മുദ്രാവാക്യം വിളിച്ചവരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. KTG w BL Cong . dyfi Sangar Sham. ഫോട്ടോ .. പേട്ട കവലയിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോൾ 2, സംഘർഷത്തിൽ പരിക്കേറ്റ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയവർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story