Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:46 AM IST Updated On
date_range 15 Jun 2022 5:46 AM ISTസഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മണ്ണാറക്കയം കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യൂസ് സ്കറിയയെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മാർച്ച് ഏഴിന് കാഞ്ഞിരപ്പള്ളി കരിമ്പനാൽ ഭവനത്തിലായിരുന്നു സംഭവം. സ്വത്തുതർക്കം ഒത്തുതീർക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. പ്രതി കരുതിക്കൂട്ടി കൊലപാതകം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story