Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTമുഖ്യമന്ത്രിക്ക് മണിയോർഡർ അയക്കാൻ ഭിക്ഷ യാചിച്ച് സമരവുമായി യൂത്ത് ഫ്രണ്ട്
text_fieldsbookmark_border
കോട്ടയം: ബിരിയാണി ചെമ്പിൽ ഭിക്ഷ യാചിച്ച് സമാഹരിച്ച പണം ഹെഡ് പോസ്റ്റോഫിസിൽനിന്ന് മുഖ്യമന്ത്രിക്ക് മണിയോർഡറായി അയച്ച് യൂത്ത് ഫ്രണ്ട് ജില്ല കമ്മിറ്റി പ്രതിഷേധം. സമരം യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്തുകേസിൽ സത്യാവസ്ഥ തെളിയും വരെ മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽനിന്ന് മാറിനിന്ന് കേരളത്തിലെ കലാപ അന്തരീക്ഷം ഒഴിവാക്കണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ബാർ കോഴ ആരോപണത്തിന്റെ പേരിൽ കെ.എം. മാണിക്ക് ഭിക്ഷ തെണ്ടി മണി ഓർഡർ അയച്ച് അപമാനിച്ച ഡി.വൈ.എഫ് ഐക്കായി കാലം കരുതി വെച്ച മറുപടിയായി ഈ പ്രതിഷേധം മാറിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ഉന്നതാധികാരസമിതി അംഗം പ്രിൻസ് ലൂക്കോസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, കുര്യൻ പി. കുര്യൻ, ഷിനു പാലത്തുങ്കൽ, ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ട്, നോയൽ ലൂക്ക് പെരുമ്പാറയിൽ, ഷിജു പാറക്കുളം, നിജോ ജോസ്, ജോബിസ് ജോൺ കിണറ്റുങ്കൽ, അഭിഷേക് ബിജു, ടോം ജോസഫ്, അമൽ പി ബാബു, ബിനു സെബാസ്റ്റ്യൻ, ജ്യോതിഷ് മോഹനൻ, ഗോപകുമാർ, എൻ.ജി. സാബു, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story