Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:38 AM IST Updated On
date_range 15 Jun 2022 5:38 AM ISTസുഹൃത്തിനെ യുവാവ് കല്ലിനിടിച്ച് കൊലപ്പെടുത്തി
text_fieldsbookmark_border
തൊടുപുഴ: മദ്യലഹരിയിലുണ്ടായ വാക്തർക്കത്തെ തുടർന്ന് സുഹൃത്തിനെ യുവാവ് കല്ലിനിടിച്ച് കൊലപ്പെടുത്തി. തൊടുപുഴ ഒളമറ്റം ഉറവപ്പാറ മുണ്ടയ്ക്കൽ മജുവാണ് (40) മരിച്ചത്. സംഭവത്തിൽ ഒളമറ്റം പാറടിയിൽ നോബിൾ തോമസിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 11.30ഓടെ ഒളമറ്റം ലൂണാർ ഫാക്ടറി ഔട്ട്‌ലറ്റിന് സമീപമാണ് സംഭവം. സുഹൃത്തുക്കളായ മജുവും നോബിളും കിണറ്റിൽ റിങ് ഇറക്കുന്ന ജോലി ചെയ്യുന്നവരാണ്. നോബിൾ ഡ്രൈവർ ജോലിക്കും പോയിരുന്നു. തിങ്കളാഴ്ചയും ഇരുവരും ഒരുമിച്ചാണ് ജോലിക്ക് പോയതെന്ന് നാട്ടുകാർ പറഞ്ഞു. തിരികെ വീട്ടിലെത്തുന്നതിനു മുമ്പാണ് സംഭവം. തർക്കത്തിനൊടുവിൽ മജുവിനെ നോബിൾ കല്ലും കമ്പും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ പരിസരവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് തലക്ക് ഗുരുതര പരിക്കേറ്റ മജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോബിളിനെ പിന്നീട് വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. നോബിളിന്‍റെയും മജുവിന്‍റെയും പേരിൽ അടിപിടി ഉൾപ്പെടെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒളമറ്റം ഉറവപ്പാറയിൽ വാടകക്ക് താമസിക്കുന്ന മജു അവിവാഹിതനാണ്. ചിത്രം: TDG Murder Maju കൊല്ലപ്പെട്ട മജു TDG Murder Noble അറസ്റ്റിലായ പ്രതി നോബിൾ തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story