Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTപ്രതിപക്ഷനേതാവിന്‍റെ വീട്ടിലേക്ക് ക്രിമിനലുകളെ വിട്ടത് മുഖ്യമന്ത്രി -വി.ഡി. സതീശൻ
text_fieldsbookmark_border
തൊടുപുഴ: പ്രതിപക്ഷ നേതാവിന്‍റെ വീട്ടിലേക്ക് ക്രിമിനലുകളെ വിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് മഹാനാശത്തിന്‍റെ തുടക്കമാണെന്നും ധിക്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും പാരമ്യത്തിലാണ് സി.പി.എം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ. വീട്ടിലേക്ക് ഗുണ്ടകളെ വിട്ടാല്‍ തങ്ങള്‍ പേടിച്ച് പോകുമെന്ന് കരുതിയോ?. പതിനായിരം പൊലീസുകാരുടെ അകത്തേക്ക് ഓടിയൊളിക്കുന്ന പിണറായി വിജയനല്ല തങ്ങളാരും. പ്രതിപക്ഷ നേതാവിന്‍റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് എന്തിനാണ്? കേരളത്തിലെ പ്രതിപക്ഷ നേതാവ് സ്വര്‍ണക്കടത്തും ഹവാലാ ഇടപാടും നടത്തിയെന്ന ആരോപണം എവിടെയുമില്ല. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലേക്ക് മൂന്ന് ഡി.വൈ.എഫ്.ഐ ഗുണ്ടകളാണ് ഇരച്ചുകയറിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സുരക്ഷാജീവനക്കാര്‍ പിടിച്ചുവെച്ച് പൊലീസിന് കൈമാറിയ അക്രമിയെ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരം ജാമ്യത്തില്‍ വിട്ടയച്ചു. വിമാനത്തില്‍ പ്രതിഷേധം, പ്രതിഷേധം എന്ന് പറഞ്ഞവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഇത് ഇരട്ടനീതിയാണ്. കേരളത്തിലെ തെരുവുകള്‍ സി.പി.എമ്മിന് സ്ത്രീധനം കിട്ടിയതല്ല. ആ തെരുവുകളിലൂടെ ഞങ്ങള്‍ നടക്കും. തടുക്കാമെങ്കില്‍ തടുത്തോ. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉള്‍പ്പെടെയുള്ളവരെ മര്‍ദിച്ചു. നേതാക്കളെ തെരഞ്ഞുപിടിച്ച് മര്‍ദിക്കണമെന്ന നിർദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story