Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:34 AM IST Updated On
date_range 15 Jun 2022 5:34 AM ISTതൊടുപുഴയിൽ ലാത്തിച്ചാർജ്; നാല് പേർക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
* യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിയുടെ കണ്ണ് തകർന്നു തൊടുപുഴ: ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെ കാർ തടഞ്ഞ് മർദിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഉൾപ്പെടെ നാല് പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ലാത്തികൊണ്ടുള്ള അടിയിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബിലാൽ സമദിന്‍റെ ഇടത് കണ്ണിനാണ് മാരക പരിക്കേറ്റത്. തുടർന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാഴ്ചശക്തി തിരിച്ചുകിട്ടുന്നത് സംബന്ധിച്ച് കൂടുതൽ വിദഗ്ധ പരിശോധനക്ക് ശേഷമേ പറയാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു. ബിലാലിന്‍റെ തലക്കും പരിക്കുണ്ട്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എബി മുണ്ടയ്ക്കൽ, ബ്ലോക്ക് സെക്രട്ടറി ഷാനു ഖാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.എ. ഷഫീഖ് എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. കോൺഗ്രസ് പ്രവർത്തകരുമായുള്ള ഉന്തിലും തള്ളിലും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ മിനി സിവിൽ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് ആദ്യം പൊലീസ് ലാത്തിവീശിയത്. തുടർന്ന് പ്രകടനം പ്രസ് ക്ലബ് ജങ്ഷന് സമീപമെത്തിയപ്പോള്‍ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്‍റെ കൊടിമരം കോൺഗ്രസ് പ്രവർത്തകർ പിഴുതുമാറ്റിയതോടെ സംഘർഷം മൂർഛിച്ചു. തുടർന്ന്, പൊലീസ് രണ്ടാം വട്ടവും ലാത്തി വീശിയതോടെ പ്രവർത്തകർ പൊലീസിനു നേരെ തിരിഞ്ഞു. പൊലീസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ചു. കോൺഗ്രസ് നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ടാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്. തുടർന്ന്, മൂന്ന് വരെ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിനിടെ, സി.പി. മാത്യുവിനെ ആക്രമിച്ച അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വൈകീട്ടോടെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ചിത്രങ്ങൾ: TDG Bilal പൊലീസ് ലാത്തിച്ചാർജിൽ കണ്ണിന് ഗുരുതര പരിക്കേറ്റ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല സെക്രട്ടറി ബിലാൽ മുഹമ്മദ് TDG lathicharge തൊടുപുഴയിൽ കോൺഗ്രസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണിന് നേരെ പൊലീസ് ലാത്തി വീശുന്നു TDG head injury തൊടുപുഴയിൽ പൊലീസിന്‍റെ ലാത്തിയടിയേറ്റ് വീണ കോൺഗ്രസ് പ്രവർത്തകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story