Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമൂഹിക സാമ്പത്തിക...

സാമൂഹിക സാമ്പത്തിക സര്‍വേക്ക്​ ഒന്നിന് തുടക്കം

text_fields
bookmark_border
കോട്ടയം: കേന്ദ്രസര്‍ക്കാറി‍ൻെറ സ്ഥിതിവിവരക്കണക്ക് പദ്ധതി മന്ത്രാലയത്തിന് കീഴിലെ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസി‍ൻെറ 79ആം റൗണ്ട് സാമൂഹിക സാമ്പത്തിക സർവേക്ക്​ ജൂലൈ ഒന്നിന് തുടക്കമാകും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വിവിധ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള കോംപ്രിഹെന്‍സിവ് ആനുവല്‍ മോഡുലാര്‍ സർവേ, വിവിധ ചികിത്സാരീതികളായ ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ സോവരിഗ്പ/ആംചി, ഹോമിയോപ്പതി തുടങ്ങിയവയെക്കുറിച്ചുള്ള വിവരശേഖരണമാണ് ഈ ഘട്ടത്തിലുള്ളത്. സുരക്ഷിതമായി കുടിവെള്ളവും ശുചിത്വസേവനങ്ങളും ഉപയോഗിക്കുന്ന ജനസംഖ്യയുടെ അനുപാതം, വ്യക്തികളുടെ മൊബൈല്‍ ഫോണ്‍-കമ്പ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് ഉപയോഗം, പൊതുഗതാഗത സൗകര്യലഭ്യത, ഔപചാരിക ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടുള്ള മുതിര്‍ന്നവരുടെയും സ്ത്രീകളുടെയും ശതമാനം, 365 ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുള്ള മെഡിക്കല്‍ ചെലവുകള്‍ എന്നിങ്ങനെ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ സൂചകങ്ങളും ഉപസൂചകങ്ങളും സൃഷ്ടിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. ആയുഷ് സംവിധാനങ്ങളെക്കുറിച്ചും അവ പ്രയോജനപ്പെടുത്തിയവരെക്കുറിച്ചും ചികിത്സ ചെലവുകളെക്കുറിച്ചുമുള്ള വിശദമായ വിവരശേഖരണവും നടക്കും. 2023 ജൂണ്‍ 30ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story