Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:45 AM IST Updated On
date_range 14 Jun 2022 5:45 AM ISTബുൾഡോസർ രാജ് അവസാനിപ്പിക്കണം -ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
കോട്ടയം: ജനാധിപത്യപരമായ സമരമാർഗങ്ങൾ സ്വീകരിച്ചവരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും കൊലപ്പെടുത്തുകയും വീടുകളും ജീവനോപാധികളും തിരഞ്ഞുപിടിച്ച് തകർക്കുകയും ചെയ്യുന്ന സംഘ്പരിവാർ ഭരണകൂട ഭീകരതയെ ചെറുത്തുതോൽപിക്കാൻ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികൾ തയാറാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ് എം.ബി. അമീൻഷാ. ബുൾഡോസർ രാജ് അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം അതിന് കനത്ത വില നൽകേണ്ടിവരും. സംഘ്പരിവാർ ഫാഷിസത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള വിമോചനസമരം ഉടൻ ആരംഭിക്കാനും മതേതരത്വത്തെയും ഭരണഘടനയും സംരക്ഷിക്കാനും നാമോരോരുത്തരും സ്വയം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story