Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:45 AM IST Updated On
date_range 14 Jun 2022 5:45 AM ISTഎൽ.ഡി.എഫ് മുതലക്കണ്ണീർ ഒഴുക്കുന്നു -സജി മഞ്ഞക്കടമ്പിൽ
text_fieldsbookmark_border
കോട്ടയം: ആരോപണത്തിൻെറ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചവരാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ചതിൻെറ പേരുപറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ആരോപണത്തിൻെറ പേരിൽ കഴിഞ്ഞകാലങ്ങളിൽ എൽ.ഡി.എഫ് നടത്തിയിട്ടുള്ള സമരാഭാസങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിൻെറ സ്മൃതി മണ്ഡപം തകര്‍ത്തു കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍വെച്ച് നടന്ന പ്രതിഷേധത്തിനെതിരായി സി.പി.എം പ്രവര്‍ത്തകര്‍ കുമാരനല്ലൂരില്‍ കോണ്‍ഗ്രസിൻെറ സ്മൃതിമണ്ഡപം തകര്‍ത്തു. കുമാരനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് കുമാരനല്ലൂര്‍ മേല്‍പാലത്തിനുസമീപത്ത് കോണ്‍ഗ്രസ് സ്ഥാപിച്ചിരുന്ന സ്മൃതിമണ്ഡപം തകര്‍ത്തത്. പ്രകടനമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യവുമായി വന്ന് മണ്ഡപം തകര്‍ക്കുകയായിരുന്നെന്ന് കുമാരനല്ലൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് സാബു മാത്യു പറഞ്ഞു. കോൺഗ്രസ് പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ടി.സി. റോയി, എം.എ. ഷാജി, കെ.ബി. രാജൻ, മാത്യു പി. ജോണ്‍, അജീഷ് ഐസക്, അനൂപ് ചെട്ടിയാത്ത്, വർഗീസ് കുരുവിള, അനീഷ് പുത്തൂർ, വിഷ്ണു, ജയിംസ് തോമസ്, ബൈജു ജോർജ് എന്നിവർ സംസാരിച്ചു. KTL Congress കുമാരനല്ലൂർ ജങ്ഷനിൽ ഇന്ദിരഗാന്ധി സ്മൃതിമണ്ഡപം സി.പി.എം പ്രവർത്തകർ തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസിൻെറ നേതൃത്വത്തിൽ നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story