Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതീയതി നീട്ടി

തീയതി നീട്ടി

text_fields
bookmark_border
കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസി‍ൻെറ നിയന്ത്രണത്തില്‍ ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 300ല്‍ അധികം വിദ്യാർഥിനികള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി ജൂണ്‍ 20വരെ ദീര്‍ഘിപ്പിച്ചു. ഫോൺ: 04828 202751. അപേക്ഷ ക്ഷണിച്ചു കോട്ടയം: വനിത ശിശുവികസന വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റ് വഴി നടപ്പാക്കുന്ന അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന അഭിരുചിയും താൽപര്യവുമുള്ള വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം. താൽപര്യമുള്ള അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല ശിശുസംരക്ഷണ ഓഫിസര്‍, ജില്ല ശിശുസംരക്ഷണ യൂനിറ്റ്, കെ.വി.എം ബില്‍ഡിങ്​, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തില്‍ ജൂണ്‍ 25ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 04812580548, 8921972975.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story