Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:44 AM IST Updated On
date_range 14 Jun 2022 5:44 AM ISTക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കുക -ഇ.സി.എ
text_fieldsbookmark_border
ചങ്ങനാശ്ശേരി: ലോക ജനതക്കുവേണ്ടി നന്മകള്‍മാത്രം ചെയ്യുകയും ഇതര മതവിഭാഗങ്ങളെ സമഭാവനയില്‍ കാണുകയും ചെയ്യുന്ന ക്രൈസ്തവരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ഈസ്റ്റേണ്‍ കാത്തലിക് അസോ. നേതൃസമിതി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് പ്രഫ. ജോസഫ് ടിറ്റോയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. തോമസ് കറുകക്കളം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ വിഷയാവതരണം നടത്തി. ഭാരവാഹികളായ ഡോ. ജയിംസ് മണിമല, കെ.പി. മാത്യു, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, തോമസ് കുട്ടമ്പേരൂര്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജോസി കല്ലുകളം, സിബി മുക്കാടന്‍, ജയിംസ് ഇടവുങ്കല്‍, ലൈസാമ്മ തുണ്ടുപറമ്പില്‍, ലൗലി മാളിയേക്കല്‍, റോസമ്മ കാടാശ്ശേരി, മേരികുട്ടി പാറക്കടവില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story