Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:44 AM IST Updated On
date_range 14 Jun 2022 5:44 AM IST'കുരുന്നുകളും കൃഷിയിലേക്ക്' പദ്ധതി കാര്‍ഷികമേഖലക്ക് പുത്തനുണര്‍വ് നല്‍കും -മന്ത്രി എ.കെ. ശശീന്ദ്രന്‍
text_fieldsbookmark_border
കോട്ടയം: മരങ്ങാട്ടുപള്ളി പഞ്ചായത്തിൻെറ 'കുരുന്നുകളും കൃഷിയിലേക്ക്' പദ്ധതി കാര്‍ഷിക മേഖലക്ക് ഉണര്‍വ് പകരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കൃഷിവകുപ്പിൻെറ കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബെല്‍ജി ഇമ്മാനുവേല്‍, ജില്ല പഞ്ചായത്ത് അംഗം പി.എം. മാത്യു, സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.എം. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ ജോസഫ് പുളിക്കിയില്‍, പി.എന്‍. രാമചന്ദ്രന്‍, വൈസ് പ്രസിഡന്‍റ് നിര്‍മല ദിവാകരന്‍, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന് മുന്നോടിയായി ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തില്‍ കൃഷി ഓഫിസര്‍ വി.എം. ഷിജിന ക്ലാസെടുത്തു. പടം: KTL Kurunnu krishi മരങ്ങാട്ടുപിള്ളി പഞ്ചായത്തിൻെറ കുരുന്നുകളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു കോട്ടയം: ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ അധ്യക്ഷതവഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി മുഖ്യാതിഥിയായി. 88 പേര്‍ക്കാണ് വീല്‍ചെയര്‍, സി.പി വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, ബ്രെയ്‌ലി കെയിന്‍, സ്മാര്‍ട്ട് കെയിന്‍, എല്‍ബോ ക്രച്ചസ്, ആക്സിലറി ക്രച്ചസ് തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജോണീസ് പി.സ്റ്റീഫന്‍, സണ്ണി പുതിയിടം, കോമളവല്ലി രവീന്ദ്രന്‍, ബിന്‍സി സിറിയക്, മിനി മത്തായി, ജില്ല പഞ്ചായത്ത് അംഗം പി.എം. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story