Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:42 AM IST Updated On
date_range 14 Jun 2022 5:42 AM ISTഇടുക്കി ഡി.സി.സി പ്രസിഡന്‍റിന് നേർക്ക് ആക്രമണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
രാത്രി പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ കുത്തിയിരിപ്പ് തൊടുപുഴ: ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി. മാത്യുവിന് നേരേ ഡി.വൈ.എഫ്.ഐ ആക്രമണം. നെറ്റിയിലും തലയ്ക്കും പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി എട്ടരയോടെ തൊടുപുഴ ഗാന്ധി സ്ക്വയറിലാണ് സംഭവം. കോൺഗ്രസ് നേതാക്കളെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തിൽ മുട്ടത്ത് നടന്ന യോഗത്തിൽ പങ്കെടുത്ത് തൊടുപുഴ രാജീവ് ഭവനിലേക്ക് മടങ്ങുകയായിരുന്നു മാത്യു. ഈ സമയം തൊടുപുഴ ഗാന്ധി സ്ക്വയറിൽ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ യോഗം നടക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ മാത്യുവിന്‍റെ വാഹനം ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞ് മർദിക്കുകയായിരുന്നു എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. അക്രമത്തിൽ കാറിന് കേടുപാടുണ്ട്. തുടർന്ന് അവിടെനിന്ന് വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഡി.സി.സി. പ്രസിഡന്‍റിന്‍റെ കാർ പ്രകടനത്തിനിടയിലേക്ക് ഇടിച്ച് കയറ്റി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു. ജില്ല ജോയന്റ് സെക്രട്ടറി അജയ് ചെറിയാൻ, ജില്ല വൈസ് പ്രസിഡന്‍റ് എം.എസ് ശരത്ത്, ബ്ലോക്ക് കമ്മിറ്റി അംഗം ജെയിൻ കെ. രാജ് എന്നിവർക്ക് പരിക്കേറ്റതായും നേതാക്കൾ പറഞ്ഞു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റിനെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാത്രി വൈകി തൊടുപുഴ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് തുടർന്നു. FOTO TDG CP MATHEW ഇടുക്കി ഡി.സി.സി. പ്രസിഡന്‍റ് സി.പി. മാത്യു സി.പി മാത്യു ആശുപത്രിയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story