Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:41 AM IST Updated On
date_range 14 Jun 2022 5:41 AM ISTആര്‍.എസ്.എസ് ദര്‍ശനമാണ് ഇന്ത്യയുടെ മുഖ്യശത്രു -മുല്ലക്കര രത്നാകരന്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: ഭിന്നിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന ആര്‍.എസ്.എസ് ദര്‍ശനമാണ് ഇന്ത്യയുടെ മുഖ്യശത്രുവെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരന്‍. പ്രവാചകനിന്ദക്കെതിരെ ചങ്ങനാശ്ശേരിയിലെ സംയുക്ത മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന മാനവ സൗഹാര്‍ദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവും രാഷ്ട്രീയവും ഒന്നുചേരുന്നത് ആപത്താണെന്ന നെഹ്റുവിന്‍റെ കാഴ്ചപ്പാട് ആര്‍.എസ്.എസ് ഭരണത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ലോകത്തിന്‍റെ അനാഥത്വം നീക്കാന്‍ എത്തിയ പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്നത് ആര്‍.എസ്.എസിന്‍റെ വിവരമില്ലായ്മയും മതബോധം പരിമിതമായതുകൊണ്ടുമാണ്. വാക്കുകള്‍ കൊണ്ട് കാലാതീതമായ വെളിച്ചം സൃഷ്ടിക്കുന്നവരാണ് പ്രവാചകന്മാര്‍. അവര്‍ ലോകത്തിന് നല്‍കുന്നത് മഹത്തായ ദര്‍ശനങ്ങളെയാണ്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയതിലൂടെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയോടാണ് ആര്‍.എസ്.എസ് മാപ്പ് പറയേണ്ടത്. എല്ലാ മനുഷ്യരിലും ഉള്ളത് മാനവികതയാണ്. ഇന്ത്യയുടെ ഭരണത്തില്‍ നെഹ്റു കാട്ടിത്തന്നത് നാനാത്വത്തിലെ ഏകത്വമാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. അതിനെ മാനിച്ച് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂവെന്നും മുല്ലക്കര രത്നാകരന്‍ പറഞ്ഞു. ജനങ്ങളെ താഴ്ന്നവരായി കാണുന്ന കാഴ്ചപ്പാട് ഭരണാധികാരികളില്‍ ഗ്രസിച്ചതോടെ ഇന്ത്യയെന്ന ആശയം അപകടപ്പെട്ടിരിക്കുകയാണെന്ന് ഫാ. പോള്‍ തേലക്കാട്ട് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കാപട്യം സമൂഹത്തെ ഭരിക്കുന്നതാണ് നമ്മുടെ പ്രതിസന്ധി. അപരന്‍റെ മുഖത്ത് ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെങ്കിൽ നിങ്ങള്‍ക്ക് ഒരിടത്തും ദൈവത്തെ കാണാന്‍ കഴിയില്ല. ഭാഷയിലൂടെയാണ് ആക്രമണം ആരംഭിക്കുന്നത്. വിമര്‍ശിക്കാം ആരെയും പക്ഷേ അധിക്ഷേപിക്കരുതെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. പുതൂര്‍പള്ളി ജമാഅത്ത് പ്രസിഡന്‍റ് പി.എസ്. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിള്‍ എം.എല്‍.എ, ദലിത് നേതാവ് അംബുജാക്ഷന്‍, പഴയപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ഹാഷിം കൈതക്കളം, പുതൂര്‍പള്ളി ജമാഅത്ത് ചീഫ് ഇമാം ഡോ. അര്‍ഷദ് ഫലാഹി അല്‍ബാഖവി, പഴയപള്ളി ജമാഅത്ത് ചീഫ് ഇമാം ഡോ. ഹഫീസ് ജുനൈദ് അല്‍ അസ്ഹരി, ജമാഅത്ത് ഭാരവാഹികളായ പഴയപള്ളി ജമാഅത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുല്‍ നാസര്‍, പഴയപള്ളി ജമാഅത്ത് വൈസ് പ്രസിഡന്‍റ് നജീബ് പത്താന്‍, പുതൂര്‍പള്ളി സെക്രട്ടറി എം.എച്ച്. ഹനീഫ, പുതൂര്‍പള്ളി ജമാഅത്ത് ട്രഷറര്‍ പി.എ. ഷാഹുല്‍ ഹമീദ്, പുതൂര്‍പള്ളി വൈസ് പ്രസിഡന്‍റ് എം.എസ്. നൗഷാദ്, പഴയപള്ളി മുസ്ലിം ജമാഅത്ത് ട്രഷറര്‍ കെ.എ. ഷരീഫുകുട്ടി, പായിപ്പാട് പുത്തന്‍പള്ളി ജമാഅത്ത് പ്രസിഡന്‍റ് ഷാജി അബ്ദുല്‍ ഖനി, തെങ്ങണ പുതൂര്‍പള്ളി പ്രസിഡന്‍റ് ഫൈസല്‍, മടുക്കുംമൂട് മുഹ്യിദ്ദീന് ജുമാമസ്ജിദ് ജമാഅത്ത് പ്രസിഡന്‍റ് ഷെമീം കാസിം, വടക്കേക്കര മുഹ്യിദ്ദീന് ജുമാമസ്ജിദ് ജമാഅത്ത് പ്രസിഡന്‍റ് ഇസ്മായില്‍, തിരുവല്ല ജുമാമസ്ജിദ് ജമാഅത്ത് സെക്രട്ടറി സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. KTG CHR 3 Jamaath പ്രവാചകനിന്ദക്കെതിരെ ചങ്ങനാശ്ശേരിയിലെ സംയുക്ത മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന മാനവ സൗഹാര്‍ദ സദസ്സ് മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
