Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:41 AM IST Updated On
date_range 14 Jun 2022 5:41 AM ISTനഗരമധ്യത്തിലെ സ്‌കൂളിൽനിന്ന് കാണാതായ വിദ്യാർഥിനികളെ കണ്ടെത്തി
text_fieldsbookmark_border
കോട്ടയം: . എട്ട്, ഒമ്പത്, 10 ക്ലാസിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയാണ് തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്. രണ്ടു അസം സ്വദേശികളായ പെൺകുട്ടികളെയും ഇവരോടൊപ്പം പഠിക്കുന്ന ഒരുമലയാളി പെൺകുട്ടിയെയുമാണ് കാണാതായത്. സ്‌കൂളിലേക്കെന്ന പേരിൽ വീട്ടിൽനിന്ന് ഇറങ്ങിയ ഇവർ എത്താതെ വന്നതോടെ അധികൃതർ മാതാപിതാക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതിനൽകി. ഇതിനിടെയാണ് മറ്റൊരു കുട്ടിയെ കൂടി കാണാനില്ലെന്നും അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളിൽ ഒരാളെ നഗരത്തിലെ തിയറ്ററിൽനിന്ന് കണ്ടെത്തി. അസം സ്വദേശികളായ പെൺകുട്ടികളെ വൈകുന്നേരത്തോടെ മേലുകാവിൽനിന്ന് കണ്ടെത്തി. മുൻ ഹോസ്റ്റൽ വാർഡനെ കാണാൻ പോയതാണെന്നാണ് ഇവർ അറിയിച്ചതെന്ന് വെസ്റ്റ് എസ്.ഐ ടി. ശ്രീജിത് പറഞ്ഞു. കുട്ടികളെ പൊലീസ് ബന്ധുക്കൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story