Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചിൽഡ്രൻസ്​...

ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ രണ്ടുദിവസത്തിനിടെ ഇറങ്ങിപ്പോയത്​ ആറ്​ പെൺകുട്ടികൾ

text_fields
bookmark_border
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനം ജുവനൈൽ ആൻഡ്​ ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ രണ്ടു ദിവസത്തിനിടെ ഇറങ്ങിപ്പോയത്​ ആറ്​ പെൺകുട്ടികൾ. എല്ലാവയെും പൊലീസ്​ ക​ണ്ടെത്തി തിരിച്ചെത്തിച്ചു. ശനിയാഴ്ച രാവിലെ 11മണിയോടെയാണ്​ മൂന്ന്​ പെൺകുട്ടികളെ ആദ്യം കാണാതായത്​. കഞ്ഞിക്കുഴിയിൽനിന്ന്​ ബസിൽ കയറിപ്പോവുന്നത്​ കണ്ടതായി ചിലർ പറഞ്ഞതിനാൽ വനിത പൊലീസി‍ൻെറ നേതൃത്വത്തിൽ ബസുകളിൽ ​തിരച്ചിൽ തുടങ്ങി. മാങ്ങാനത്തുതന്നെയുള്ള റബർ​തോട്ടത്തിൽ കുട്ടികളെ കണ്ടെന്ന വിവരത്തെത്തുടർന്ന്​ പിങ്ക്​ പൊലീസി‍ൻെറ ജനമൈത്രി ടീമിൽപെട്ട മറ്റൊരു സംഘം അവിടേക്ക്​ തിരിച്ചു. റബർതോട്ടത്തിലെത്തിയ പൊലീസിനെക്കണ്ട്​ പെൺകുട്ടികൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, അതിന്​ അനുവദിക്കാരെ അവരെ പിടികൂടി വനിത സ്​റ്റേഷനിലെത്തിച്ചു. തുടർന്ന്​ സ്ഥാപന അധികൃതർക്കൊപ്പം വിട്ടയച്ചു. ഞായറാഴ്​ച രാത്രി ഒമ്പതുമണിയോടെയാണ്​ വീണ്ടും മൂന്നുപെൺകുട്ടികൾ കടന്നുകളഞ്ഞത്​. സ്ഥാപനത്തി‍ൻെറ വാതിൽ തുറന്നപ്പോൾ ഓടിപ്പോയെന്നാണ്​ അധികൃതർ പറയുന്നത്​. ഇവർ പെൺകുട്ടികളിലൊരാളുടെ പാമ്പാടി വെള്ളൂരിലുള്ള വീട്ടിത്തെിയതായി വീട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച്​ വനത പൊലീസും സ്ഥാപന അധികൃതരും ചെന്ന്​ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ജുവനൈൽ ഹോമിന്​ സമീപത്തുനിന്ന്​ ഓട്ടോയിൽ റെയിൽവേ സ്​റ്റേഷനിലെത്തിയെന്നാണ്​ പെൺകുട്ടികൾ പൊലീസിനോട്​ പറഞ്ഞത്​. തുടർന്ന്​ ട്രെയിനിൽ കയറി ഏറ്റുമാനൂരിൽ ഇറങ്ങി. അവി​ടെനിന്ന്​ വെള്ളൂരിലെ വീട്ടിലേക്ക്​ ഓട്ടോയിൽപോയി. ഓട്ടോയുടെ ചാർജ്​ വീട്ടുകാരാണ്​ കൊടുത്തതെന്നും കുട്ടികൾ പറയുന്നു. രാ​ത്രിതന്നെ വീട്ടിൽചെന്ന പൊലീസ്​ പുലർച്ച നാലരയോടെ ഇവരുമായി സ്​റ്റേഷനിൽ തിരിച്ചെത്തി. സംഭവത്തിൽ ഈസ്റ്റ്​ പൊലീസ്​ കേസെടുത്തതിനാൽ ശിശുക്ഷേമ സമിതിക്ക്​ മുന്നിൽ ഹാജരാക്കിയശേഷം തിരിച്ച്​ സ്ഥാപനത്തിന്​ കൈമാറും. മാനസിക പീഡനമാണെന്ന്​ പെൺകുട്ടികൾ കോട്ടയം: മാങ്ങാനം ജുവനൈൽ ആൻഡ്​ ചിൽഡ്രൻസ്​ ഹോമിൽനിന്ന്​ ഇറങ്ങിപ്പോകാൻ കാരണം മാനസിക പീഡനമാണെന്ന്​ പെൺകുട്ടികൾ. തിരിച്ചെത്തിയ ആറ്​ പെൺകുട്ടികളും പൊലീസിനോട്​ പറഞ്ഞതാണിക്കാര്യം. സ്ഥാപനത്തിലുള്ളവർ മോശമായി പെരുമാറുന്നു, വഴക്കുപറയുന്നു തുടങ്ങിയ ​കാരണങ്ങളാണ്​ കുട്ടികൾ ചൂണ്ടിക്കാട്ടുന്നത്​. അതേസമയം, കുട്ടികൾ പറഞ്ഞാൽ അനുസരിക്കുന്നില്ലെന്നാണ്​ സ്ഥാപന ജീവനക്കാരുടെ വാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story