Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിണറായി നീങ്ങുന്നത്​...

പിണറായി നീങ്ങുന്നത്​ ബംഗാളും ത്രിപുരയും പോയ വഴിയേ -സി.പി. രാധാകൃഷ്ണൻ

text_fields
bookmark_border
പത്തനംതിട്ട: സരിത നായർ കാരണം യു.ഡി.എഫ് കേരള ഭരണത്തിൽനിന്ന്​ പുറത്തായതുപോലെ സ്വപ്ന കാരണം എൽ.ഡി.എഫും സംസ്ഥാന ഭരണത്തിൽനിന്ന്​ പുറത്താകുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി നേതാവ്​ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫിനെ പരാജയപ്പെടുത്താൻ യു.ഡി.എഫിനേ കഴിയൂ എന്ന വ്യാജ പ്രചാരണത്തിലൂടെയാണ് തൃക്കാക്കരയിൽ യു.ഡി.എഫ് വിജയം നേടിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുല്ലാട് നടന്ന ബി.ജെ.പി സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലുടെ സംസ്ഥാനത്ത് സ്വാധീനം ഉറപ്പിച്ചശേഷം 2028ൽ ബി.ജെ.പി കേരളത്തിൽ അധികാരത്തിൽ വരും. കറുത്ത മാസ്കിന്‍റെ അപ്രഖ്യാപിത നിരോധനത്തിൽ പ്രതിഷേധിച്ച് നേതാക്കളും പ്രതിനിധികളും കറുത്ത മാസ്ക് ധരിച്ചാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യം -കെ.സുരേന്ദ്രൻ പത്തനംതിട്ട: മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു സുരേന്ദ്രൻ. തനിക്കുനേരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story