Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎസ്.എഫ്.ഐ...

എസ്.എഫ്.ഐ സ്റ്റുഡന്‍റ്​സ്​ ബറ്റാലിയൻ രൂപവത്​കരിച്ചു

text_fields
bookmark_border
എസ്.എഫ്.ഐ സ്റ്റുഡന്‍റ്​സ്​ ബറ്റാലിയൻ രൂപവത്​കരിച്ചു
cancel
വൈക്കം: എസ്.എഫ്.ഐ വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 50 പേരടങ്ങുന്ന സ്റ്റുഡന്‍റ്​സ് ബെറ്റാലിയൻ ടീം രൂപവത്​കരിച്ചു. പ്രതിരോധ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദ്യാർഥികളെ കൂടുതൽ സജീവമായി രംഗത്തിറക്കുകയെന്ന ലക്ഷ്യത്തോടെയാണ് രൂപവത്​കരിച്ചത്. വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന യോഗം എസ്.എഫ്.ഐ സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ഹസൻ മുബാറക് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ സിജുമോൻ ഷാജി അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി മെൽബിൻ ജോസഫ്, ജില്ല പ്രസിഡന്‍റ്​ ബി. ആഷിക്, സംസ്ഥാന കമ്മിറ്റി അംഗം സഞ്ജയ്, ഏരിയ സെക്രട്ടറി അർജുൻ മുരളി, ജില്ല കമ്മിറ്റി അംഗങ്ങളായ അലീന റെജി, അഭിജിത്, ആസാദ്, ഏരിയ ജോയന്‍റ്​ സെക്രട്ടറി ആദിത്യ റെജി, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി. ശശിധരൻ, ആനന്ദ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story